കണ്ണൂർ: സിഒടി നസീർ വധശ്രമ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐക്ക് വധഭീഷണി. സിഐ വികെ വിശ്വംഭരനെയാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയത്. "ഇത് തലശ്ശേരിയാണ്, പി. ജയരാജനോടും, എഎൻ ഷംസീറോടും കളിച്ചാൽ വിവരമറിയും" എന്നാണ് ഭീഷണി കത്തിൽ ഉളളത്.
അതേ സമയം പൊലീസ് കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം ആക്രമണത്തിന് ശേഷം റോഷൻ ഒളിവിൽ കഴിഞ്ഞ കർണ്ണാടകയിലെ ഹുൻസൂറിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. നസീറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണ സംഘം തലശ്ശേരി കോടതിയിൽ അപേക്ഷ നൽകാനിരിക്കെയാണ് ഭീഷണി ഉയർന്നത്.