ETV Bharat / briefs

റോഡരികിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അപകടഭീഷണി ഉയര്‍ത്തുന്നു - കോൺക്രീറ്റ്

കടലുണ്ടി വാക്കടവില്‍ ബാങ്ക് റോഡരികിലാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരു മാസത്തിലേറെയായിട്ടും ഇത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല.

കടലുണ്ടി വാക്കടവിൽ റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ : ദുരിതത്തിലായി യാത്രക്കാർ
author img

By

Published : Mar 28, 2019, 3:39 PM IST

കടലുണ്ടി വാക്കടവിൽ ബാങ്ക് റോഡ് ബൈപാസിനു സമീപത്തെ വളവിലാണ് റോഡ് അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതായതോടെ യാത്രക്കാർക്ക് അപകട ഭീഷണി വർധിക്കുകയാണ്. വാക്കാട് റോഡും ബാങ്ക് റോഡും ബന്ധിപ്പിക്കുന്ന ബൈപാസിലെ ഓടക്ക്മുകളിൽ പുതിയ സ്ലാബ് പണിതപ്പോൾ പൊളിച്ച കോൺക്രീറ്റ് ഭാഗങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തി പൂർത്തിയായി ഒരു മാസം പിന്നിട്ടെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Intro:കടലുണ്ടി വാക്കടവ് റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ സഞ്ചാരത്തിനു ഭീഷണി. ബാങ്ക് റോഡ് ബൈപാസിനു സമീപത്തെ വളവിലാണ് റോഡ് അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയത്.

Body:റോഡരികിൽ കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇതുവഴി പോകുന്ന യാത്രക്കാർക്ക് അപകടകെണിയായി മാറിയിരിക്കുകയാണ്. വാക്കാട് റോഡും ബാങ്ക് റോഡും ബന്ധിപ്പിക്കുന്ന ബൈപാസിലെ ഓടയ്ക്ക് മുകളിൽ പുതിയ സ്ലാബ് പണിതപ്പോൾ കുത്തിപ്പൊളിച്ച് കോൺക്രീറ്റ് ഭാഗങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. നിർമ്മാണ പ്രവർത്തി പൂർത്തിയായി ഒരു മാസം പിന്നിട്ടെങ്കിലും നീക്കം ചെയ്തിട്ടില്ല. ഇതിനാൽ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. റോഡരികിൽ കോൺക്രീറ്റ് അവശിഷ്ടം കൊണ്ടിട്ടത് കാരണം ഇതുവഴി യാത്ര സുരക്ഷിതം അല്ലാതായി.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.