ETV Bharat / briefs

പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ ഒരുങ്ങി സർക്കാർ - നാഫെഡ് സംഭരണം

പച്ചതേങ്ങാക്കൊപ്പം കൊപ്രയും താങ്ങുവില നൽകി കർഷകരിൽ നിന്നും സംഭരിക്കുവാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്. നാഫെഡ് സംഭരണം നിർത്തിയാലും കേരഫെഡും നാളികേര വികസന കോർപ്പറേഷനും വഴി സംഭരണം തുടരാനുള്ള വിപുലമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്

പച്ചത്തേങ്ങ
author img

By

Published : Jun 17, 2019, 1:11 PM IST

Updated : Jun 17, 2019, 3:36 PM IST

തൃശൂർ: പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. പച്ചത്തേങ്ങ കിലോഗ്രാമിന് 25 രൂപ താങ്ങുവില പ്രകാരം കേരഫെഡ് സൊസൈറ്റികൾ വഴിയാകും സംഭരിക്കുക. പച്ചതേങ്ങാക്കൊപ്പം കൊപ്രയും താങ്ങുവില നൽകി കർഷകരിൽ നിന്നും സംഭരിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ ഒരുങ്ങി സർക്കാർ

കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി പച്ചത്തേങ്ങവില ഉയർത്താനാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിനായി നിറുത്തി വെച്ചിരുന്ന പച്ചതേങ്ങയുടെയും കൊപ്രയുടെയും സംഭരണം പുനരാരംഭിക്കും. മുമ്പ് 45 രൂപവരെ വില ലഭിച്ചിരുന്ന പച്ചതേങ്ങ 27ലേക്ക് താഴ്ന്നതിനാലാണ് സംഭരണം പുനരാരംഭിച്ചതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

മുടങ്ങിക്കിടന്ന സംഭരണം സർക്കാർ പുനരാരംഭിച്ചത് നാളികേര കർഷകർക്ക് സഹായകരമാണെന്നും നഷ്ടത്തിലായ നാളികേര വിപണി പിടിച്ചു നിർത്താൻ സർക്കാർ നടപടി സഹായകരമാകുമെന്നും കർഷകർ പ്രതികരിച്ചു. സംസ്ഥാനത്തെ 370 കൃഷിഭവനുകളുടെ പരിധിയിലുള്ളതും കേരഫെഡിന് കീഴിൽ വരുന്നതുമായ 900 സഹകരണ സംഘങ്ങൾ വഴിയാകും കർഷകരിൽ നിന്നും സംഭരണം നടത്തുക. ദേശീയതലത്തിൽ നോഡൽ ഏജൻസിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപ നിരക്കിലാണ് നാളികേര വികസന കോർപ്പറേഷൻ, കേരഫെഡ് എന്നിവ വഴി കൊപ്ര സംഭരിക്കുക.

Intro:പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം.കിലോഗ്രാമിന് 25 രൂപ താങ്ങുവില പ്രകാരം കേരഫെഡ് സൊസൈറ്റികൾ വഴിയാകും സംഭരണം.പച്ചതേങ്ങാക്കൊപ്പം കൊപ്രയും താങ്ങുവില നൽകി കർഷകരിൽ നിന്നും സംഭരിക്കുവാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

Body:സർക്കാരിന്റെ ബജറ്റ് പ്രകാരം കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി പച്ചത്തേങ്ങവില ഉയർത്തുവാനുമായാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.ഇതിനായി നിർത്തിവച്ച പച്ചതേങ്ങയുടെയും കൊപ്രയുടെയും സംഭരണം പുനരാരംഭിക്കുമെന്നും കിലോഗ്രാമിന് 25 രൂപ താങ്ങുവില നിരക്കിൽ കേരഫെഡ് സൊസൈറ്റികൾ വഴിയാകും സർക്കാർ സംഭരിക്കുക.മുൻപ് 45 രൂപവരെ ലഭിച്ചിരുന്ന പച്ചതേങ്ങ 27ലേക്ക് താഴ്ന്നതിനാലാണ് സംഭരണം പുനരാരംഭിച്ചതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

Byte വി എസ് സുനിൽകുമാർ
(കൃഷി വകുപ്പ് മന്ത്രി) 

മുടങ്ങിക്കിടന്ന സംഭരണം സർക്കാർ പുനരാരംഭിച്ചത് നാളികേര കർഷകർക്ക് സഹായകരമാണെന്നും നഷ്ടത്തിലായ നാളികേര വിപണി പിടിച്ചു നിർത്താൻ സർക്കാർ നടപടി സഹായകരമാകുമെന്നും കർഷകർ പ്രതികരിച്ചു.

Byte വർഗ്ഗീസ് തരകൻ
(നാളികേര കർഷകൻ)

Conclusion:സംസ്ഥാനത്തെ 370 കൃഷിഭവനുകളുടെ പരിധിയിലുള്ളതും കേരഫെഡിന് കീഴിൽ വരുന്നതുമായ 900 സഹകരണ സംഘങ്ങൾ വഴിയാകും കർഷകരിൽ നിന്നും സംഭരണംനടത്തുക.ദേശീയതലത്തിൽ നോഡൽ ഏജൻസിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21  രൂപ നിരക്കിലാണ് നാളികേര വികസന കോർപ്പറേഷൻ,കേരഫെഡ് എന്നിവ വഴി കൊപ്ര സംഭരിക്കുക.സഹകരണ സംഘങ്ങളിൽ പച്ചതേങ്ങഎത്തിക്കുന്ന കർഷകർക്ക് കൊപ്രയാക്കി തിരികെ നൽകുന്നതിനും സൗകര്യമുണ്ട്.നാഫെഡ് സംഭരണം നിർത്തിയാലും കേരഫെഡും നാളികേര വികസന കോർപ്പറേഷനും വഴി സംഭരണം തുടരുന്നതിനുള്ള വിപുലമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Jun 17, 2019, 3:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.