വാഷിങ്ടണ്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരെ അമേരിക്കയുടെ സുപ്രധാന രേഖകള്‍ ചോർത്തിയ കേസില്‍ യുഎസ് കുറ്റം ചുമത്തി. മുൻ സൈനിക അനലിസ്റ്റ് ചെൽസി മാനിങാണ് അസാൻജിന് വിവരങ്ങൾ കൈമാറിയത്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ രഹസ്യസൈനിക നീക്കത്തെ കുറിച്ചുള്ള വിവരങ്ങളാണ് വിക്കിലീക്സിലൂടെ പുറത്തുവിട്ടത്. യുഎസ് ദേശീയ സുരക്ഷയെ പോലും പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങളാണിവ. പ്രതിരോധ രഹസ്യരേഖകൾ മോഷ്ടിക്കുന്നതിന് പ്രേരിപ്പിച്ചു എന്നതുള്‍പ്പെടെ 17കേസുകള്‍ കൂടി അസാന്‍ജെക്ക് മേല്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് അസാൻജ് അറസ്റ്റിലായത്. അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമം യുഎസ് തുടരുകയാണ്.