ETV Bharat / briefs

ചന്ദ്രയാന്‍ - 2 ജൂലൈയില്‍ പറന്നുയരും; ചെലവ് 800 കോടി

വിക്ഷേപണത്തിനുള്ള  തിയതി ജൂലൈ 9നും 16 നും ഇടയിലായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചന്ദ്രയാന്‍ 2 ജൂലൈയില്‍ പരന്നുയരും; ചെലവ് 800 കോടി
author img

By

Published : May 1, 2019, 9:40 PM IST

ന്യൂഡല്‍ഹി: ജി സാറ്റ് 7എ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതിന് പിന്നാലെ ചന്ദ്രയാന്‍- 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങളിലേക്ക് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിനുള്ള തിയതി ജൂലൈ 9നും 16 നും ഇടയിലായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

800 കോടി ചെലവിലാണ് ചന്ദ്രയാന്‍ - 2 ഒരുങ്ങുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ - 2. ഐഎസ്ആര്‍ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്‍റെ ഭാരം 3290 കിലോ. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള വിക്രം ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്ക് പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേഷണം നടത്തും.

Intro:Body:

https://timesofindia.indiatimes.com/india/chandrayaan-2-launch-between-july-9-and-16-isro/articleshow/69132299.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.