ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച പുനപരിശോധന ഹര്‍ജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇക്കാര്യം വിശദമാക്കി കത്ത് നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി നാളെ സുപ്രീംകോടതി പരഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ ആവശ്യം.
റഫാല്‍ ഇടപാടില്‍ പ്രതിപക്ഷമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഡിസംബറില്‍ സുപ്രീം കോടതിയില്‍ നിന്നും സര്‍ക്കാരിന് ക്ലീന്‍ചിറ്റ് കിട്ടി. എന്നാല്‍ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്ന രഹര്യരേഖകളുടെ പകര്‍പ്പ് പുറത്തു വന്നു. ഈ രേഖ മോഷ്ടിക്കപ്പെട്ടതാണെന്നും തെളിവായി സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നു.