ETV Bharat / briefs

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിയതായി പരാതി

എയർപോർട്ടിന്‍റെ പേരിൽ നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പൊലീസിന് വിവരം കിട്ടിയിട്ടും നടപടിയെടുക്കാത്തതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും പരാതിക്കാർ പറയുന്നു.

പ്രദീപ് കുമാറും ഭാര്യ ദിവ്യയും
author img

By

Published : Apr 9, 2019, 12:55 PM IST

Updated : Apr 9, 2019, 9:26 PM IST

തിരുവനന്തപുരം: എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി 18 ലക്ഷം തട്ടിയെടുത്തതായി പരാതി. നെയ്യാറ്റിൻകര ഉരുട്ടമ്പലം സ്വദേശി പ്രദീപ് കുമാറും ഭാര്യ ദിവ്യയുമാണ് 18 ലക്ഷം നഷ്ടപ്പെട്ട പരാതിയുമായി രംഗത്ത് എത്തിയത്. വെള്ളറട സ്വദേശി ജ്ഞാന ദാസ് ക്രിസ്റ്റഫറും മഞ്ചവിളാകം സ്വദേശി ജിനോൾഡും ചേർന്നാണ് പണം തട്ടിയെടുത്തതായി പറയുന്നത്.

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിയതായി പരാതി

പരാതിക്കാർ പറയുന്നത് ഇങ്ങനെ: 2016ൽ കണ്ണൂർ ഇന്‍റർനാഷണല്‍ എയർപോർട്ടിൽ വിവിധ തസ്തികകളിലേക്ക് ആളെ ആവശ്യമെന്ന് പത്രങ്ങളിൽ പരസ്യം ഉണ്ടായിരുന്നു. ഇത് പ്രദീപിന്‍റെ അയല്‍വാസി കൂടിയായ മഞ്ചവിളാകം സ്വദേശി ജിനോൾഡിനോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ജിനോൾഡ് വെളളറട സ്വദേശിയായ ക്രിസ്റ്റഫറുമായി വീട്ടിൽ എത്തുകയും 14 ലക്ഷം നൽകിയാൽ എയർപോർട്ടിലെ ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽക്കുകയും ചെയ്തു. 14 ലക്ഷം പല തവണകളായി കൊടുത്താൽ മതിയെന്നും മേൽ തട്ടിലെ ഓഫിസർമാർക്ക് കൊടുക്കാനാണെന്നും ബോധ്യപ്പെടുത്തി. പിന്നീട് പല തവണകളായി 14 ലക്ഷം കൈപറ്റുകയും ചെയ്തു. അതിനുശേഷം

പരീക്ഷയിലും ഇന്‍റർവ്യുവിലും പങ്കെടുക്കാനായി നാല് ലക്ഷം കൂടി ആവശ്യപ്പെട്ടു. പല തവണകളായി നൽകിയ 14 ലക്ഷം രൂപക്ക് ചെക്ക് നൽകിയെങ്കിലും അവസാനം വാങ്ങിയ നാല് ലക്ഷത്തിന് രേഖകൾ നൽകിയിരുന്നില്ല.

ജില്ലാ പൊലീസ് മേധാവിക്കും നെയ്യാറ്റിൻകര ഡി വൈ എസ് പിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്നും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പരാതിക്കാർ പറയുന്നു. .

Last Updated : Apr 9, 2019, 9:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.