ETV Bharat / briefs

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിഒടി നസീർ - സിപിഎം

ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നും നസീർ പറഞ്ഞു.

cot naseer
author img

By

Published : May 22, 2019, 2:07 PM IST

കോഴിക്കോട്: തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തലശ്ശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും സിപിഎം വിമതനുമായ സിഒടി നസീർ. പ്രാദേശിക സിപിഎം നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ട്. പാർട്ടി അന്വേഷിക്കുമെന്ന് എംവി ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട്, എന്നാല്‍ പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് നസീർ മാധ്യമങ്ങളോട് പറഞ്ഞു.

ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെയുള്ള കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നും നസീർ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് നസീര്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റു ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമമെന്നും നസീർ പറഞ്ഞു. ശനിയാഴ്ച രാത്രിയോടെ തലശ്ശേരി ബസ് സ്റ്റാന്‍റിന് സമീപം വെച്ചാണ് സിഒടി നസീർ ആക്രമിക്കപ്പെട്ടത്.

Intro:Body:

[5/22, 12:40 PM] Prabhal- Kozhikode: തന്നെ അക്രമിച്ചതിൽ തലശ്ശേരി കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി പി എം വിമതനുമായ സി.ഒ.ടി. നസീർ. പ്രാദേശിെക സി പി എം നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ട്, പാർട്ടി അന്വേഷിക്കുമെന്ന് എം.വി. ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട് എന്നാൽ പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ലെന്നും നസീർ മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന ഉൾപ്പെടെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. പോലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കണം. ജീവന് ഭീഷണിയുണ്ടെന്ന് പോലീസിനെ നേരത്തെ അറിയിച്ചിരുന്നു. നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റു ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമമെന്നും നസീർ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.