ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്‍റെ പരീക്ഷണയോട്ടം ജപ്പാനില്‍ ആരംഭിച്ചു. മണിക്കൂറില്‍ നാനൂറ് കിലോമീറ്റര്‍ വേഗത വൈരിക്കാന്‍ ട്രെയിന് സാധിക്കുമെന്നാണ് ജപ്പാന്‍ അവകാശപ്പെടുന്നത്. ഷിന്‍കാന്‍സെന്‍ ട്രെയിനിന്റെ അല്‍ഫാ-എക്‌സ് പതിപ്പാണ് ഈ ബുള്ളറ്റ് ട്രെയിന്‍.
സെന്‍ദായി, ഓമോറി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. മൂന്ന് വര്‍ഷം മുമ്പാണ് ട്രെയിനിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയെങ്കിലും 2030 മാത്രമെ ട്രെയിന് പൊതുഗതാഗതത്തിന് യോഗ്യമാക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 360 കിലോമീറ്റര്‍ വേഗതയിലായിരിക്കും ആദ്യഘട്ടങ്ങളില്‍ സര്‍വ്വീസ് നടത്തുക. പത്ത് ബോഗികളാണ് നിലവില്‍ ട്രെയിനുള്ളത്.
അതേ സമയം ജപ്പാനിലെ തന്നെ മറ്റൊരു അതിവേഗ ബുള്ളറ്റിന്‍ ട്രെയിനായ ഷിന്‍കാന്‍സെന്‍ എന്‍ 700 എസ് പരീക്ഷണയോട്ടം തുടരുകയാണ് 2020ഓടെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ മുന്നൂറ് കിലോമീറ്റര്‍ വേഗതയാണ് ഇതിന്‍റെ പരമാവധി വേഗത