ETV Bharat / briefs

മഹാസഖ്യം പൊളിഞ്ഞു: സമാജ് വാദി പാർട്ടിയുമായി ബന്ധമില്ലെന്ന് മായാവതി

author img

By

Published : Jun 24, 2019, 7:34 PM IST

തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

മായാവതി

ലഖ്നൗ: സമാജ് വാദി പാർട്ടിയുമായി ഇനി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാർട്ടിയുമായി തുടങ്ങിയ സഖ്യം അവസാനിപ്പിച്ചെന്ന് ട്വിറ്ററിലൂടെയാണ് മായാവതി പ്രഖ്യാപിച്ചത്.

mayawati  BSP  SP-BSP  മഹാസഖ്യം പൊളിഞ്ഞു  സമാജ് വാദി പാർട്ടി  മായാവതി  അഖിലേഷ് യാദവ്
മായാവതിയുടെ ട്വീറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിരവൈരികളായ ബിഎസ്പിയും സമാജ് വാദി പാർട്ടിയും സഖ്യമുണ്ടാക്കിയത്. ഉത്തർപ്രദേശിലെ മഹാസഖ്യം ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യയൊട്ടാകെ മാതൃകയാണെന്ന പ്രചാരണമാണ് ഇരു പാർട്ടികളും നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുപിയിലെ 80 സീറ്റില്‍ 62 സീറ്റും നേടി ബിജെപി കരുത്ത് തെളിയിച്ചു.

കഴിഞ്ഞ ദിവസം ബിഎസ്പി നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സമാജ് വാദി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അഖിലേഷ് യാദവ് തന്നെ വിളിച്ചില്ലെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം സമാജ് വാദി പാർട്ടിയുമായി തെറ്റിയതിന്‍റെ സൂചനകൾ നല്‍കിയിരുന്നു.

Intro:Body:

മഹാസഖ്യം പൊളിഞ്ഞു: സമാജ് വാദി പാർട്ടിയുമായി ബന്ധമില്ലെന്ന് മായാവതി

ലഖ്നൗ: സമാജ് വാദി പാർട്ടിയുമായി ഇനി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാർട്ടിയുമായി തുടങ്ങിയ സഖ്യം അവസാനിപ്പിച്ചെന്ന് ട്വിറ്ററിലൂടെയാണ് മായാവതി പ്രഖ്യാപിച്ചത്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിരവൈരികളായ ബിഎസ്പിയും സമാജ്വാദി പാർട്ടിയും സഖ്യമുണ്ടാക്കിയത്. ഉത്തർപ്രദേശിലെ മഹാസഖ്യം ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യയൊട്ടാകെ മാതൃകയാണെന്ന പ്രചാരണമാണ് ഇരു പാർട്ടികളും നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുപിയിലെ 80 സീറ്റില്‍ 62 സീറ്റും നേടി ബിജെപി കരുത്ത് തെളിയിച്ചു. 

കഴിഞ്ഞ ദിവസം ബിഎസ്പി നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സമാജ് വാദി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അഖിലേഷ് യാദവ് തന്നെ വിളിച്ചില്ലെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം സമാജ് വാദി പാർട്ടിയുമായി തെറ്റിയതിന്‍റെ സൂചനകൾ നല്‍കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.