ETV Bharat / briefs

റാഫേല്‍ കേസ്; കോടതിയലക്ഷ്യ ഹര്‍ജികളുമായി ബിജെപിയും കോൺഗ്രസും - മീനാക്ഷി ലേഖി

റാഫേലില്‍ മോദി അഴിമതി നടത്തിയെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെയാണ് ഹർജി

റാഫേലിൽ രാഹുലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബിജെപി
author img

By

Published : Apr 12, 2019, 12:27 PM IST

റാഫേല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. റാഫേലില്‍ മോദി അഴിമതി നടത്തിയെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചതിനെതിരെയാണ് ഹര്‍ജി. കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ബിജെപിക്ക് വേണ്ടി മീനാക്ഷി ലേഖി എംപിയാണ് ഹര്‍ജി നല്‍കിയത്. രാഹുലിന്‍റെ പ്രസ്താവന രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, രാഹുലിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസും കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. റാഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നല്‍കിയെന്ന് പ്രചരിപ്പിച്ചതിനാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.

Intro:Body:

https://economictimes.indiatimes.com/news/politics-and-nation/bjp-mp-meenakshi-lekhi-files-criminal-contempt-case-against-rahul-gandhi/videoshow/68844997.cms

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.