ETV Bharat / briefs

അപൂര്‍വ നേട്ടവുമായി ഇതിഹാസ താരങ്ങള്‍ക്കൊപ്പം ബെന്‍ സ്റ്റോക്‌സ് - ബെന്‍ സ്റ്റോക്‌സ് വാര്‍ത്ത

ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 150 വിക്കറ്റുകളും സ്വന്തമാക്കുകയെന്ന റെക്കോഡ് നേട്ടമാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിന് ശേഷം ഈ നേട്ടം അതിവേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് സ്റ്റോക്‌സ്

ben stokes news first in cricket news ബെന്‍ സ്റ്റോക്‌സ് വാര്‍ത്ത ക്രിക്കറ്റില്‍ ആദ്യമായി വാര്‍ത്ത
ബെന്‍ സ്റ്റോക്‌സ്
author img

By

Published : Jul 11, 2020, 9:44 PM IST

Updated : Jul 11, 2020, 9:58 PM IST

സതാംപ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപ്രതീക്ഷിതമായി നായക സ്ഥാനത്തേക്കെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 150 വിക്കറ്റുകളും സ്വന്തമാക്കുകയെന്ന അപൂര്‍വ നേട്ടമാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ലോക ക്രിക്കറ്റില്‍ ആറ് താരങ്ങളെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ്, ഇയാന്‍ ബോട്ടം, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ദേവ്, ജാക്ക് കാലിസ്, ഡാനില്‍ വെറ്റോറി എന്നിവരാണ് മറ്റുതാരങ്ങള്‍.

ഗാരി സോബേഴ്സിനുശേഷം ടെസ്റ്റില്‍ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ ഓള്‍ റൗണ്ടറെന്ന റെക്കോര്‍ഡും സ്റ്റോക്സ് സ്വന്തമാക്കി. വിന്‍ഡീസിനെതിരെ ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഈ റെക്കോഡ് സ്റ്റോക്സ് സ്വന്തമാക്കിയത്. 63 ടെസ്റ്റില്‍ നിന്നാണ് സോബേഴ്സ് ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ ബെന്‍ സ്റ്റോക്സിന് 64 ടെസ്റ്റുകള്‍ വേണ്ടിവന്നു ഒപ്പമെത്താന്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ അല്‍സാരി ജോസഫിനെ പുറത്താക്കിയാണ് സ്റ്റോക്സ് കരിയറില്‍ 150 വിക്കറ്റ് തികച്ചത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് ബെന്‍ സ്റ്റോക്സ്.

സതാംപ്റ്റണ്‍ ടെസ്റ്റില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ഒമ്പത് റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സും അര്‍ദ്ധസെഞ്ച്വറിയോയെ സാക്ക് ക്രോളിയുമാണ് ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരെ ആദ്യ ഇന്നിങ്സിനെ അപേക്ഷിച്ച് കരുതി മുന്നേറുന്ന ഇംഗ്ലണ്ടിന് 76 റണ്‍സിന്റെ രണ്ടാം ഇന്നിങ്സ് ലീഡുണ്ട്.

Last Updated : Jul 11, 2020, 9:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.