ETV Bharat / briefs

ആല്‍മര മുത്തശ്ശിക്ക് ആദരവുമായി ബാലതരംഗം

കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

env
author img

By

Published : Jun 5, 2019, 1:58 PM IST

Updated : Jun 5, 2019, 3:07 PM IST

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ ആൽമരത്തിന് ആദരവുമായി ദേശീയ ബാലതരംഗം. ദീപങ്ങൾ തെളിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് നൂറുവർഷത്തോളം പ്രായമുള്ള മരമുത്തശ്ശിയെ കുട്ടികള്‍ ആദരിച്ചത്. കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി 'എനിക്കൊപ്പം ഒരു മരം' പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. നിപ വൈറസിനെതിരെയുള്ള ബോധവൽക്കരണവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ദേശീയ ബാലതരംഗം ചെയർമാൻ ശരത്ചന്ദ്രപ്രസാദ്, പ്രസിഡന്‍റ് കുമാരി ശലഭ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതിദിനം ആഘോഷിച്ച് ബാലതരംഗം

Intro:പരിസ്ഥിതി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ 100 വർഷം പഴക്കമുള്ള ആൽമരത്തിന് ആദരവുമായി ദേശീയ ബാലതരംഗം. എനിക്കൊപ്പം ഒരു മരം പ്രതിജ്ഞയും നിപ്പ വൈറസിനെതിരെയുള്ള ബോധവൽക്കരണവും കുട്ടികൾ നടത്തി. കൃഷി മന്ത്രി വി എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു ചെയ്തു

Body:ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായാണ് സെക്രട്ടറിയേറ്റ് നോർത്ത് ഗേറ്റിന് സമീപത്തെ ആൽമരത്തിന് ആദരവുമായി ദേശീയ ബാലതരംഗത്തിലെ കുട്ടികൾ എത്തിയത്. നൂറുവർഷത്തോളം തണൽ നൽകുന്ന മരമുത്തശ്ശിയെ ദീപങ്ങൾ തെളിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ആദരവ് അറിയിച്ചത്. കൃഷി മന്ത്രി വി എസ് സുനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എനിക്കൊപ്പം ഒരുമരം പ്രതിജ്ഞയും കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

ബൈറ്റ്
വി.എസ്.സുനിൽകുമാർ

നിപ്പ വൈറസിനെതിരെയുള്ള ബോധവൽക്കരണ പ്രചരണം ബാലതാരത്തെ കുട്ടികൾ തിരുവനന്തപുരം നഗരത്തിൽ നടത്തി. ദേശീയ ബാലതരംഗം ചെയർമാൻ ശരത്ചന്ദ്രപ്രസാദ് പ്രസിഡൻറ് കുമാരി ശലഭ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Conclusion:ഇടിവി ഭാരത്, തിരുവനന്തപുരം
Last Updated : Jun 5, 2019, 3:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.