ETV Bharat / briefs

അയോധ്യ എല്ലാവരെയും ഒരുമിപ്പിച്ചുവെന്ന് ഉമ ഭാരതി

അയോധ്യ എല്ലാവരെയും ഒരുമിപ്പിച്ചു. ഇനി മുതൽ ഇവിടെ വിവേചനമില്ലെന്ന് ഇന്ത്യക്ക് അഭിമാനത്തോടെ ലോകത്തോട് പറയാൻ കഴിയുമെന്ന് ഉമ ഭാരതി.

1
1
author img

By

Published : Aug 5, 2020, 12:52 PM IST

ലക്നൗ: അയോധ്യ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ഉമ ഭാരതി. രാമക്ഷേത്രത്തിലെ 'ഭൂമി പൂജ'യോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഉമ ഭാരതി. അയോധ്യ എല്ലാവരെയും ഒരുമിപ്പിച്ചു. ഇനി മുതൽ ഇവിടെ വിവേചനമില്ലെന്ന് ഇന്ത്യക്ക് അഭിമാനത്തോടെ ലോകത്തോട് പറയാൻ കഴിയുമെന്ന് അവർ പറഞ്ഞു. ഭൂമി പൂജക്കായി രാമ ജന്മഭൂമി നയാസിന്റെ ഉന്നത ഉദ്യോഗസ്ഥർ ക്ഷണിച്ചതായി ഉമ ഭാരതി ചൊവ്വാഴ്ച ട്വീറ്റ്‌ ചെയ്തിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ അയോധ്യയിൽ എത്തിക്കഴിഞ്ഞു. യോഗി ആദിത്യനാഥ് രാം ലല്ല ദർശിച്ചു. ഭൂമി പൂജ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. നരേന്ദ്രമോദി ഹനുമംഗരി ക്ഷേത്രം സന്ദർശിച്ചു. ഈ ക്ഷേത്രം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.