ഒഗഡോഗു: ബുർക്കിന ഫാസോയില്‍ സൈനികര്‍ക്ക് നേരെ നടന്ന വെടിവയ്പ്പില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധവുമായി എത്തിയ ചിലര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. സൺമറ്റെങ്ക പ്രവിശ്യയിലെ യിർഗൗവിൽ സൈനിക പട്രോളിംഗ് നടക്കുന്നതിനിടെയാണ് ആക്രമം നടന്നത്.
2015 മുതല്‍ ബുര്‍ക്കിന ഫാസോയില്‍ നിരന്തരമായ സുരക്ഷ വീഴ്ചകളാണ് സംഭവിക്കുന്നത്. ഇതുവരെ നടന്ന ഭീകരാക്രമണങ്ങളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും, നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.