മോസ്കോ: ചാരവൃത്തി ആരോപിച്ച അമേരിക്കൻ പൗരനെ റഷ്യൻ കോടതി 16 വർഷം തടവ് ശിക്ഷക്ക് വിധിച്ചു. മോസ്കോ സിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. വീലൻ നിരപരാധിത്വം തെളിയിക്കാത്തതിനെ തുടർന്നാണ് റഷ്യൻ കോടതി തടവ് ശിക്ഷ വിധിച്ചത്. അതേസമയം യുഎസ് എംബസി വീലന്‍റെ വിചാരണ അന്യായമാണെന്ന് അപലപിച്ചു. വിധിന്യായത്തിൽ അഭിഭാഷകർ അപ്പീൽ നൽകുമെന്ന് വീലന്‍റെ സഹോദരൻ ഡേവിഡ് പറഞ്ഞു. റഷ്യൻ ജഡ്ജിമാർ രാഷ്ട്രീയക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് പോള്‍ വീലന്‍ എന്ന യുഎസ് പൗരനെ മോസ്‌കോയില്‍ നിന്ന് കഴിഞ്ഞ മാസം 28ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം റഷ്യന്‍ സന്നദ്ധ പ്രവര്‍ത്തകനെ ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അമേരിക്കയും അറസ്റ്റ് ചെയ്തിരുന്നു.