ETV Bharat / briefs

അറ്റോര്‍ണി ജനറല്‍ രാജി വെച്ചേക്കുമെന്ന് സൂചന - ലൈംഗികാരോപണകേസ്

സ്വകാര്യ വാര്‍ത്ത ഏജന്‍സി 'ദി വയര്‍ ' ആണ് വാര്‍ത്ത പുറത്തുവിട്ടത്

file
author img

By

Published : May 10, 2019, 9:07 PM IST

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ രാജിക്ക് ഒരുങ്ങുന്നുവെന്ന് സൂചന. സ്വകാര്യ വാര്‍ത്ത ഏജന്‍സിയായ 'ദി വയര്‍ ' ആണ് വാര്‍ത്ത പുറത്തുവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണകേസില്‍ കേന്ദ്ര സര്‍ക്കാരും അറ്റോര്‍ണി ജനറലും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.

ഗൊഗോയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന ആഭ്യന്തരസമിതിയിലേക്ക് പുറത്തു നിന്നുള്ള അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് എ ജി കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ എ ജി യുടെ ഇടപെടലില്‍ വിയോജിപ്പ് പ്രകടിപ്പിച്ച സര്‍ക്കാര്‍, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കത്തിലുള്ളതെന്ന് കോടതിയെ അറിയിക്കാന്‍ എ ജി യെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടുമൊരു കത്ത് ജഡ്ജിമാര്‍ക്ക് എഴുതുകയും ഈ കത്തില്‍ തന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും ഇതിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

ഗൗരവതരമായ കേസില്‍ എ ജി യും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് എ ജി യെ രാജിക്ക് പ്രേരിപ്പിക്കുന്നതെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Intro:Body:

https://thewire.in/government/supreme-court-kk-venugopal-ranjan-gogoi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.