ETV Bharat / briefs

ഡെക്കാന്‍ റാണി നവതിയുടെ നിറവില്‍ - mumbai

രാജ്യത്തെ ആദ്യ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായ ക്യൂനിന്‍റെ തൊണ്ണൂറാം വാര്‍ഷിക ദിനത്തില്‍ നിരവധി മാറ്റങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.

ഡെക്കാന്‍ റാണി തൊണ്ണൂറിന്‍റെ നിറവില്‍
author img

By

Published : Jun 1, 2019, 8:41 AM IST

പൂനെ: മഹാരാഷ്ട്രയിലെ പൂനെ, മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ സൂപ്പര്‍ഫാസ്റ്റ് ട്രെയിനായ ഡെക്കാന്‍ ക്യൂന്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചിട്ട് 90 വര്‍ഷം പിന്നിടുന്നു. 1930 ജൂണ്‍ ഒന്നിന് പ്രത്യേക സൗകര്യങ്ങളോട് കൂടിയാണ് ക്യൂന്‍ സര്‍വീസ് ആരംഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിനുകളില്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചതും പാന്‍ട്രി കാറും സ്പെഷ്യല്‍ ലേഡീസ് കമ്പാര്‍ട്ട്മെന്‍റും ആരംഭിച്ചത് ക്യൂനിലായിരുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്‍റിന് തുടക്കമിട്ടതോടെ ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കാനും ട്രെയിനിനായി.

ക്യൂനിന്‍റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ ട്രെയിനിന്‍റെ രൂപഭാവങ്ങളില്‍ നിരവധി മാറ്റങ്ങളാണ് യാത്രക്കാര്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ മുംബൈ -പൂനെ യാത്രക്ക് 3.10 മണിക്കൂറെടുക്കുന്ന ക്യൂന്‍ ഇന്നു മുതല്‍ 2.40 മണിക്കൂര്‍ കൊണ്ട് ഓടിയെത്തും. പൈതൃക പദവി നല്‍കാന്‍ ട്രയിനിന് പുറത്ത് വെള്ള, നീല, ചുവപ്പ് ബാന്‍ഡുകള്‍, ഒരു കോച്ചിന്‍റെ പകുതി എസി ഡൈനിങ് കാര്‍, പകുതി കോച്ച് പാന്‍ട്രി കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍ തുടങ്ങിയവ പുതിയതായി വരും. ഇതോടൊപ്പം പൈതൃക പെയിന്‍റിങ്ങുകള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവകൊണ്ട് മോടിപിടിപ്പിച്ചാകും ഇനി ക്യൂന്‍ സര്‍വീസ് നടത്തുക. രാവിലെ പൂനെയില്‍ നിന്നു മുംബൈക്കും വൈകിട്ട് തിരിച്ചും സര്‍വീസ് നടക്കുന്ന ക്യൂനിന് യാത്രക്കിടയില്‍ കുന്നുകള്‍ കയറേണ്ടതിനാല്‍ ആ സമയത്ത് ഇരട്ട എഞ്ചിന്‍ ഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇനി ഇതിന് പകരം യാത്രയിലുടനീളം ഇരട്ട എഞ്ചിന്‍ ഘടിപ്പിക്കാന്‍ ഉപയോഗിക്കും.

Intro:Body:

https://www.aninews.in/news/national/90-years-of-the-deccan-queen20190601061710/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.