ETV Bharat / briefs

റോഡ് ഐലൻഡില്‍ വെടിവയ്പ്പ്: 9 പേര്‍ക്ക് പരിക്ക് - 9 പേര്‍ക്ക് പരിക്ക് 3 പേര്‍ ഗുരുതരാവസ്ഥയില്‍

വാഷിംഗ്ടൺ പാർക്കിന്‍റെ തെക്കുകിഴക്കൻ പ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. പൊലീസ് പ്രദേശം സീല്‍ ചെയ്തു

 റോഡ് ഐലൻഡില്‍ വെടിവയ്പ്പ്: 9 പേര്‍ക്ക് പരിക്ക് 3 പേര്‍ ഗുരുതരാവസ്ഥയില്‍ 9 wounded 3 critically in shooting in Providence Rhode Island Rhode Island shooting 3 critically injured in Rhode Island shooting റോഡ് ഐലൻഡില്‍ വെടിവയ്പ്പ് 9 പേര്‍ക്ക് പരിക്ക് 3 പേര്‍ ഗുരുതരാവസ്ഥയില്‍ വെടിവയ്പ്പ്
റോഡ് ഐലൻഡില്‍ വെടിവയ്പ്പ്: 9 പേര്‍ക്ക് പരിക്ക് 3 പേര്‍ ഗുരുതരാവസ്ഥയില്‍
author img

By

Published : May 14, 2021, 2:21 PM IST

വാഷിങ്ടണ്‍: റോഡ് ഐലൻഡിന്‍റെ തലസ്ഥാനത്ത് നടന്ന വെടിവയ്പിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. നഗരചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പാണ് ഇതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7 മണിയോടെ നടന്ന വെടിവയ്പിൽ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പ്രോവിഡൻസ് പൊലീസ് മേധാവി കേണൽ ഹഗ് ടി ക്ലമന്‍ഡ്സ് പറഞ്ഞു. ഒന്നലധികം തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമികള്‍ വെടിവപ്പ് നടത്തിയത്. ഒരു വീടിനെ ലക്ഷ്യമാക്കി വാഹനത്തിൽ നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും തിരിച്ച് വെടിവപ്പ് നടന്നു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Also Read: പശ്ചിമേഷ്യന്‍ സംഘര്‍ഷം : പലസ്‌തീനിൽ മരണം 100 കടന്നു

വാഷിംഗ്ടൺ പാർക്കിന്‍റെ തെക്കുകിഴക്കൻ പ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. വീടിന് പുറത്ത് ഒന്നിലധികം തവണ വെടിവച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ഡസനിലധികം ഷെൽ‌ കെയ്‌സിംഗുകൾ‌ നിലത്ത്‌ ചിതറിക്കിടക്കുന്നുണ്ട്. പൊലീസ് പ്രദേശം സീല്‍ ചെയ്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റവചെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 19നും 25നും പ്രായമുള്ള ഇവരുടെ വിവരങ്ങല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.