ETV Bharat / briefs

ഇറ്റാ ചുഴലിക്കാറ്റ്; ഗ്വാട്ടിമാലയിൽ 50 പേർ കൊല്ലപ്പെട്ടു

author img

By

Published : Nov 6, 2020, 5:40 PM IST

അടുത്ത 48 മണിക്കൂറിൽ ഗ്വാട്ടിമാലയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

1
1

മെക്സിക്കോ സിറ്റി: ഇറ്റാ ചുഴലിക്കാറ്റ് മൂലം ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി ഉയർന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതായി ഗ്വാട്ടിമാലൻ പ്രസിഡന്‍റ് അലജാൻഡ്രോ ഗിയാമത്തെ അറിയിച്ചു. നാല്‌ പേർ കൂടി മരിച്ചതായി ഗിയാമത്തെ പറഞ്ഞു.

നദികൾ കരകവിഞ്ഞൊഴുകിയതോടെ 1,500 ലധികം ആളുകളെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 48 മണിക്കൂറിൽ ഗ്വാട്ടിമാലയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാപകമായി നാശം വിതക്കുന്ന ഇറ്റാ ചുഴലിക്കാറ്റ് ഇപ്പോൾ ഹോണ്ടുറാസിന് മുകളിലൂടെ കരീബിയൻ കടലിലേക്കാണ് നീങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.