ETV Bharat / briefs

കാബൂളിൽ മൂന്നിടത്തായി സ്‌ഫോടനം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - four injured

തുടർച്ചയായ മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. അപകടത്തിൽ സുരക്ഷാ സേനയിലെ ഒരു അംഗം കൊല്ലപ്പെടുകയും ഒരു സിവിലിയൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കാബൂളിൽ മൂന്നിടത്തായി  സ്‌ഫോടനം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

author img

By

Published : Aug 22, 2020, 1:49 PM IST

കാബൂൾ: കാബൂളിൽ മൂന്നിടത്തായി സ്‌ഫോടനം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒരു സിവിലിയൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. തുടർച്ചയായ മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. ആദ്യത്തെ സ്ഫോടനം നടന്നത് കാബൂളിലെ പി.ഡി.5 (പൊലീസ് പരിധിയി 5)ലെ സരക്-ഇ-നവ പ്രദേശത്താണ്. അപകടത്തിൽ സുരക്ഷാ സേനയിലെ ഒരു അംഗം കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ടാമത്തെ സ്‌ഫോടനം കാബൂളിലെ പി.ഡി.15 ലെ ഹംഗർഹയിലാണ് നടന്നത്. ഇതിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മൂന്നാമത്തെ സ്ഫോടനം കാബൂളിലെ പി.ഡി.5 ലെ കമ്പനി പ്രദേശത്താണ് നടന്നത്. ഈ സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.