ETV Bharat / briefs

ഐപിഎല്‍ ഇല്ലാതെ 2020 അവസാനിക്കില്ല; പ്രതീക്ഷ പങ്കുവച്ച് ഗാംഗുലി - ganguly news

ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി

ഗാംഗുലി വാര്‍ത്ത ഐപിഎല്‍ വാര്‍ത്ത ganguly news ipl news
ഗാംഗുലി
author img

By

Published : Jul 8, 2020, 10:36 PM IST

ന്യൂഡല്‍ഹി: ഐപിഎല്‍ ഇല്ലാതെ 2020 സീസണ്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഐസിസി അന്തിമ തീരുമാനം എടുത്ത ശേഷമെ ഐപിഎല്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനിക്കൂ. ക്രിക്കറ്റ് സാധാരണ നിലയിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. 35 മുതല്‍ 45 ദിവസം വരെയുള്ള ജാലകം തുറന്ന് കിട്ടിയാല്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം ഐപിഎല്‍ നടക്കുന്ന പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്നത് പ്രതിസന്ധി സൃഷ്‌ടിക്കന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. വിദേശത്ത് ലീഗ് നടത്തുകയും ഒരു ഉപാധിയാണ്. പക്ഷെ പണച്ചെലവ് കൂടുമെന്നും ഗാംഗുലി പറഞ്ഞു.

ഈ വര്‍ഷത്തെ ഏഷ്യാകപ്പ് റദ്ദാക്കി: ഗാംഗുലി

https://www.etvbharat.com/malayalam/kerala/briefs/brief-news/this-years-asia-cup-was-canceled-ganguly/kerala20200708203417861

ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ടൂര്‍ണമെന്‍റ് പൂര്‍ണായും വിദേശത്ത് കളിച്ചത്. 2009ലായിരുന്നു അത്. അന്ന് ദക്ഷിണാഫ്രിക്കയാണ് ഐപിഎല്ലിന് ആതിഥേയത്വം വഹിച്ചത്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് 11 വര്‍ഷം മുമ്പ് ഐപിഎല്‍ വിദേശത്തേക്ക് മാറ്റിയത്. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് 19നെ അതിജീവിച്ച് ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ഇനമായ ഐപിഎല്‍ ഉടന്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.