ETV Bharat / briefs

ആന്ധ്രാപ്രദേശില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു - പതിനാറുകാരി

പ്രതികളെ അറസ്റ്റ് ചെയ്തതായും കേസന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ പതിനാറുകാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
author img

By

Published : Jun 24, 2019, 3:53 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ പതിനാറുകാരിയെ ആറുപേര്‍ ചേര്‍ന്ന് അഞ്ച് ദിവസത്തോളം പീഡിപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. പ്രതികളില്‍ മൂന്ന് പേരെ ഓങ്കോള നഗരത്തില്‍ നിന്നാണ് പിടികൂടിയത്.

പ്രതികളില്‍ ഒരാള്‍ ജൂണ്‍ 17ന് ഓങ്കോളയിലെ ആര്‍ടിസി ബസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ കാണുകയും സൗഹൃദം നടിച്ച് മുറിയിലേക്ക് കൊണ്ട്പോകുകയായിരുന്നു. തുടര്‍ന്ന് അയാളും മറ്റ് അഞ്ച് സുഹൃത്തുകളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യേഗസ്ഥന്‍ സിദ്ധാര്‍ത്ഥ് കൗശല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം പെൺകുട്ടി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ബസ് സ്റ്റേഷനിൽ എത്തിയ പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പ്രതികൾക്കെതിരെ പോക്‌സോ ആക്ടും ഇന്ത്യൻ പീനൽ കോഡിന്‍റേയും വിവിധ വകുപ്പുകളും പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.