ETV Bharat / briefs

ഡ്രൈവറില്ല! മുക്കത്ത് 108 ആംബുലന്‍സിന്‍റെ സേവനം നിലച്ചു - mukkam latest news

സി.എച്ച്.സി പരിസരത്ത് ആംബുലന്‍സ് നിര്‍ത്തിയിടുന്നത് ആശുപത്രി അധികൃതര്‍ വിലക്കിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്.

മുക്കത്ത് 108 ആംബുലന്‍സിന്‍റെ സേവനം നിലച്ചു
author img

By

Published : Nov 20, 2019, 10:46 AM IST

കോഴിക്കോട്: മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലന്‍സിന് ഡ്രൈവറില്ലാത്തതിനെ തുടര്‍ന്ന് സേവനം മുടങ്ങി. കഴിഞ്ഞ 25നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ആംബുലന്‍സ് സേവന പദ്ധതിയുടെ ഭാഗമായി മുക്കം സി.എച്ച്.സി ആശുപത്രിയില്‍ 108 ആംബുലന്‍സിന്‍റെ സേവനം ആരംഭിക്കുന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പ് ആംബുലന്‍സിന്‍റെ പ്രവര്‍ത്തനം നിലച്ചു.

സി.എച്ച്.സി പരിസരത്ത് ആംബുലന്‍സ് നിര്‍ത്തിയിടുന്നത് ആശുപത്രി അധികൃതര്‍ വിലക്കിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ആശുപത്രി പരിസരത്ത് ആംബുലന്‍സിന് പാര്‍ക്കിങ് അനുമതി നിഷേധിച്ചതോടെ മുക്കം അഗ്നിരക്ഷാ നിലയത്തില്‍ സൗകര്യം തേടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിച്ചു. തുടര്‍ന്ന് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പൊലീസ് സ്റ്റേഷന് സമീപമാണ് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്നത്.

ഇത്രയേറെ സമയം പാതയോരത്ത് ചെലവഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാരോപിച്ച് ഡ്രൈവര്‍ ആംബുലന്‍സിന്‍റെ താക്കോല്‍ ഏല്‍പ്പിച്ച് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം അരീക്കോട് നിന്നും ആംബുലന്‍സ് എത്തിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ എത്തിച്ചത്.

ഡോക്ടര്‍മാരുടെ വാഹനം നിര്‍ത്തിയിടാന്‍ അനുവദിച്ചിരിക്കുന്ന സ്ഥലമെന്ന് പറഞ്ഞാണ് ആംബുലന്‍സിന് പാക്കിങ് നിഷേധിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അനുവദിച്ച സ്ഥലത്ത് നിന്നും ആംബുലന്‍സ് പെട്ടെന്നെടുത്തുകൊണ്ട് പോകാന്‍ കഴിയില്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി. ജോലി ചെയ്‌ത പത്ത് ദിവസത്തിനിടെ നാല് പേരുടെ ജീവനാണ് ഇവര്‍ രക്ഷിച്ചത്.

അതേസമയം ആംബുലൻസിന് പാർക്കിങ് നിഷേധിച്ചിട്ടില്ലെന്നും നഴ്‌സും ആംബുലൻസ് ഡ്രൈവറും ഒരേ മുറിയിൽ വിശ്രമിക്കുന്നത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് മെഡിക്കൽ ഓഫീസർ നൽകിയ വിശദീകരണം. ഇത് ശരി വെച്ച് നഗരസഭ ചെയർമാൻ വി.കുഞ്ഞനും രംഗത്തെത്തിയിരുന്നു

Intro:ലഭിച്ചിട്ട് രണ്ടാഴ്ചയായി, ഇനിയും നാഥനില്ലാതെ മുക്കത്തെ 108 ആംബുലൻസ് Body:ലഭിച്ചിട്ട് രണ്ടാഴ്ചയായി, ഇനിയും നാഥനില്ലാതെ മുക്കത്തെ 108 ആംബുലൻസ്

മൂക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 108 ആംബുലൻസിന് നാഥനില്ലാത്ത അവസ്ഥ.2 ആഴ്ച മുൻപ് മുക്കത്തിന് അനുവദിച്ച 108 ആംബുലൻസാണ് ഡ്രൈവറും നഴ്സുമില്ലാതെ മുക്കം സി.എച്ച്.സി വളപ്പിൽ പൊടിപിടിച്ച് കിടക്കുന്നത്. പാവപ്പെട്ട നിരവധി രോഗികൾക്ക് ആശ്വാസമാവേണ്ട ആംബുലൻസിനാണ് ഈ ദുരവസ്ഥ.ആശുപത്രി അധികൃതരും ആംബുലൻസിലെ നഴ്സും ഡ്രൈവറും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആംബുലൻസ് ഈ സ്ഥിതിയിലാവാൻ കാരണം. ഇക്കഴിഞ്ഞ 4 ന്
സി.എച്ച്.സി പരിസരത്ത് ആംബുലൻസ് നിർത്തിയിടുന്നത് മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ വിലക്കിയതിനെ തുടർന്ന് ആംബുലൻസും ഡ്രൈവറും നഴ്സും പെരുവഴിയിലായിരുന്നു . സി.എച്ച്.സി യിൽ നിന്ന് പുറത്തായതോടെ, മുക്കം അഗ്നി രക്ഷാ നിലയത്തിൽ പാർക്കിങ് സൗകര്യം തേടിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ വിനയായി.തുടർന്ന് കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പോലീസ് സ്റ്റേഷന് സമീപത്തും മുക്കം ബസ് സ്റ്റാൻഡിലുമാണ് ആംബുലൻസ് ഒരു ദിവസം നിർത്തിയിട്ടത്.തുടർന്ന് ഡ്രൈവർ ആംബുലൻസിന്റെ ചാവി ആശുപത്രിയിലേൽപിച്ച് സ്ഥലം വിടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച 108 ലേക്ക് വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ട രോഗിയെ അരീക്കോട് നിന്ന് ആംബുലൻസ് എത്തിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയത്. അര മണിക്കൂറോളം യാത്ര ചെയ്താണ് അരീക്കോട് നിന്ന് ആംബുലൻസ് മുക്കത്തെത്തിയത്.

രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കിയിരുന്നത്.
ഇത്രയേറെ സമയം റോഡരികിൽ ചെലവഴിക്കുന്നത് വലിയ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ജീവനക്കാർ ആംബുലൻസിന്റെ ചാവി ആശുപത്രിയിലേൽപിച്ച് പോയത്.

സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് സേവന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 25 നാണ് മുക്കം സി.എച്ച്.സി യിൽ ഈ സേവനം തുടങ്ങിയിരുന്നത് .എന്നാൽ ഒരാഴ്ച പോലും ഇത് ഉപയോഗപ്രദമായില്ലന്ന് മാത്രം.
കോഴിക്കോട് ജില്ലയിൽ 31 ആംബുലൻസുകളാണ് ഇത്തരത്തിൽ അനുവദിച്ചത്. ജീവനക്കാർക്ക് ശൗചാലയ സൗകര്യത്തോട് കൂടിയ ഒരു വിശ്രമമുറിയും ആംബുലൻസിന് പാർക്കിങ് സൗകര്യവും നൽകണമെന്ന് ഡി.എം.ഒ യുടെ സർക്കുലറിൽ പറയുന്നു. എന്നാൽ, ആശുപത്രിയുടെ ഗേറ്റിന് സമീപം ആംബുലൻസ് നിർത്തിയിടാൻ ശ്രമിച്ചപ്പോൾ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ വിലക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത് . ഡോക്ടർമാരുടെ വാഹനം നിർത്തിയിടുന്ന സ്ഥലമാണെന്ന് പറഞ്ഞാണ് ആംബുലൻസിന് പാർക്കിങ് നിഷേധിച്ചതെന്നും
തൊട്ടടുത്ത കെട്ടിടങ്ങൾക്കിടയിൽ പാർക്കിങ് അനുവദിക്കാമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നുവെന്നും ആംബുലൻസിലെ ഡ്രൈവർ പറയുന്നു.
സേവനം ആവശ്യപ്പെട്ടുള്ള കോൾ ലഭിച്ച് 15 മിനിറ്റിനുള്ളിൽ ആംബുലൻസ് അപകട സ്ഥലത്ത് എത്തണമെന്നാണ് നിർദ്ദേശം. എന്നാൽ, ആശുപത്രി അധികൃതർ അനുവദിച്ച സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടാൽ പെട്ടെന്ന് എടുത്ത് പോകാൻ കഴിയില്ലെന്നും ഡ്രൈവർ പറയുന്നു. പത്ത് ദിവസത്തിനിടെ നാല് പേരുടെ ജീവൻ രക്ഷിക്കാൻ ഇവർക്ക് സാധിച്ചിരുന്നു .അതേസമയം

ആംബുലൻസിന് പാർക്കിങ് നിഷേധിച്ചിട്ടില്ലെന്നും നഴ്സും ആംബുലൻസ് ഡ്രൈവറും ഒരേ മുറിയിൽ വിശ്രമിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് മെഡിക്കൽ ഓഫീസർ നൽകിയ വിശദീകരണം. ഇത് ശരി വെച്ച് നഗരസഭ ചെയർമാൻ വി.കുഞ്ഞനും രംഗത്തെത്തിയിരുന്നുConclusion:സജിഷ് മുത്തേരി
ഇ ടി വി ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.