മലപ്പുറം: വളാഞ്ചേരി ഇരുമ്പിളിയത്ത് പതിനാലുകാരി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് കുടുംബം. ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം മകള്‍ പങ്കുവച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു.
ഒൻപതാംക്ലാസ് വിദ്യാർഥി ദേവികയെ തിങ്കളാഴ്ചയാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.