തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി പദം ഒഴിഞ്ഞു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ മകന് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുകയും പാര്‍ട്ടിയെ ഇത് തീര്‍ത്തും പ്രതിരോധത്തിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടിയേരി സെക്രട്ടറി പദമൊഴിഞ്ഞത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് മാറി നില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
സെക്രട്ടറിയുടെ പകരം ചുമതല എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് നല്കി. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായി സ.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഒരു മാസത്തിലേറെയായി മയക്കുമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കഴിഞ്ഞ ദിവസം ജയിലിലേക്ക് മാറ്റിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെങ്കിലും കഴിഞ്ഞ ആഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും കോടിയേരി ഒഴിയേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ താന്‍ ബിനീഷിന്റെ പിതാവായല്ല സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇവിടെ ഇരിക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിനീഷ് വിഷയം ഇടത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന അഭിപ്രായം പാര്‍ട്ടി അണികള്ക്കിടയിലുണ്ടെന്ന് നേതൃത്വം തിരച്ചറിഞ്ഞു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി മാറിനില്ക്കെണമെന്ന അഭിപ്രായമുയരുകയും പകരം എ.വിജയരാഘവനെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.