തിരുവനന്തപുരം: സംസ്ഥാനത്ത് 2154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 174 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 110 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 1766 പേര് രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 23,658 ആയി. 49,849 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
7 കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചു
ഓഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന് (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന് (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രന് (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 287 ആയി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (310), മലപ്പുറം (195), ആലപ്പുഴ (92), എറണാകുളം (231), കോട്ടയം (223), കാസര്‍കോട് (159), കണ്ണൂര്‍ (112), തൃശൂര്‍ (151), പത്തനംതിട്ട (133), കോഴിക്കോട് (304), കൊല്ലം (151), പാലക്കാട് (45), ഇടുക്കി (35), വയനാട് (13) എന്നിവിടിങ്ങളിലാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
തിരുവനന്തപുരം (305), മലപ്പുറം (184), ആലപ്പുഴ (88), എറണാകുളം (), കോട്ടയം (), കാസര്‍കോട് (139), കണ്ണൂര്‍ (90), തൃശൂര്‍ (145), പത്തനംതിട്ട (107), കൊല്ലം (142), കോഴിക്കോട് (292), പാലക്കാട് (26), ഇടുക്കി (23), വയനാട് (7) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പാലക്കാട് (1), തിരുവനന്തപുരം (1), മലപ്പുറം (3), കാസര്‍കോട് (4), എറണാകുളം (11), കണ്ണൂര്‍ (9), തൃശൂര്‍ (1) കൊല്ലം (3) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (161), കൊല്ലം (53), പത്തനംതിട്ട (132), ആലപ്പുഴ (258), കോട്ടയം (72), ഇടുക്കി (45), എറണാകുളം (182), തൃശൂര്‍ (115), പാലക്കാട് (64), മലപ്പുറം (328), കോഴിക്കോട് (110), വയനാട് (22), കണ്ണൂര്‍ (113), കാസര്‍കോട് (111) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,982 പേര് വീടുകളിലും 19,486 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,908 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,69,779 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,053 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
14 പുതിയ ഹോട്ട് സ്പോട്ടുകള്‍
തൃശൂര്‍ ജില്ലയിലെ മാള (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), എറണാകുളം ജില്ലയിലെ പിറവം മുന്‍സിപ്പാലിറ്റി (26), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍
18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടനശേരി (7), താന്ന്യം (17, 18), മൂരിയാട് (13), കോട്ടയം ജില്ലയിലെ പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4), ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി (7, 8), കൃഷ്ണപുരം (4), എറണാകുളം ജില്ലയിലെ കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14), കൊല്ലം ജില്ലയിലെ പട്ടാഴി (2), വയനാട് ജില്ലയിലെ അമ്പലവയല്‍ (5), പുല്‍പ്പള്ളി (12), പത്തനംതിട്ട ജില്ലയിലെ ആറന്മുള സബ് വാര്‍ഡ് (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 586 ആയി.