ETV Bharat / city

കൊവിഡ് നിയന്ത്രിക്കാനാവാതെ കേരളം; 138 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കേരള കൊവിഡ് വാര്‍ത്തകള്‍  kerala covid update
കൊവിഡ് നിയന്ത്രിക്കാനാവാതെ കേരളം; 138 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
author img

By

Published : Jun 22, 2020, 5:53 PM IST

Updated : Jun 22, 2020, 7:58 PM IST

17:41 June 22

ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഞായറാഴ്ച 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് 138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 133 പേര്‍ക്കായിരുന്നു വൈറസ്‌ ബാധ. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ ഒമ്പത് പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1540 ആയി. 1,747 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറൈന്‍-1, റഷ്യ-1, നൈജീരിയ-1) 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1) വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ രണ്ട് പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്.

മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍കോട്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ ഒമ്പത് പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഏഴ്‌ പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നാല് പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ രണ്ട് പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 2126 പേര്‍ ആശുപത്രികളിലുമാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 4734 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,903 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,502 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 37,539 സാമ്പിളുകള്‍ നെഗറ്റീവായി.

ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്‍റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Last Updated : Jun 22, 2020, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.