തിരുവനന്തപുരം: സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിന്ന്. കണ്ണൂര്‍ (12), കാസര്‍കോട് (7), കോഴിക്കോട് (5), പാലക്കാട്(5), തൃശൂര്‍ (4), മലപ്പുറം (4), കോട്ടയം (2), കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്താകെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര്‍ ചികിത്സയിലാണ്. 516 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. 84258 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 83649 പേര്‍ വീടുകളിലും, 609 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. ഇതില്‍ 49535 ഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്.