ETV Bharat / state

സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364പേര്‍ക്ക് - കൊവിഡ്

Covid Breaking kerala  കൊവിഡ്  തിരുവനന്തപുരം
സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364പേര്‍ക്ക്
author img

By

Published : Jul 18, 2020, 6:11 PM IST

Updated : Jul 18, 2020, 8:12 PM IST

17:39 July 18

രോഗ വ്യാപനം മൂന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദത്തിലേക്ക്

സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11659 ആയി ഉയര്‍ന്നു.  രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 90 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ രോഗമുക്തി നേടി. 

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 173, എറണാകുളം 44, കൊല്ലം 53, മലപ്പുറം 19, പത്തനംതിട്ട 28, കോഴിക്കോട് 26, തൃശ്ശൂര്‍ 21, ഇടുക്കി 28, പാലക്കാട് 49, കണ്ണൂര്‍ 39,  ആലപ്പുഴ 42 , കാസര്‍കോട് 29 , വയനാട് 26, കോട്ടയം 16. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,967 സാമ്പിളുകളാണ് പരിശോധിച്ചത്. 1,73, 932 പേർ നിരീക്ഷണത്തിലുണ്ട്. 6416 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് 1053 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 299 ആയി.

സമ്പർക്കത്തിലൂടെ വ്യാപനം 60 ശതമാനത്തിൽ കൂടുതലാണ്.  ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതലാണ്. നിരവധി ജില്ലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു. രോഗ വ്യാപനം അതിന്‍റെ  മൂന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദത്തിലാണ്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹ വ്യാപനത്തിനാണ്. ശാസ്ത്രീയമായ പരിഹാര മാർഗത്തിലേക്ക് കടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗുരുതരമായ രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. ഗുരുതരമല്ലാത്തവര്‍ക്ക് പ്രഥമതല കൊവിഡ് സെന്‍ററുകളിൽ  ചികിത്സ നൽകും. ഇനി മുതല്‍ സ്വകാര്യ ആശുപത്രികൾക്കും രോഗികളെ ചികിത്സിക്കാം. 50,000 കിടക്കകളോടെ ചികിത്സാകേന്ദ്രം ആരംഭിക്കും. 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. ഇവരെ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും.  

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു നിന്നും വരുന്നവരിൽ രോഗബാധ കുറഞ്ഞു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന ആശയം വ്യാപിപ്പിക്കണം. നിപ്പയും പ്രളയവും ഒരുമാസം നീണ്ടുനിന്നു. കൊവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ആറു മാസമായി.  അതിന്‍റെ മടുപ്പും ക്ഷീണവും പലരിലുമുണ്ട്. ലോകമാകെ വ്യാപിച്ച ഒരു മാഹാമാരിയെയാണ് നാം നേരിടുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Last Updated : Jul 18, 2020, 8:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.