ETV Bharat / bharat

യുവതിയെ മർദിച്ച സംഭവം; സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ - സൊമാറ്റോ

എന്നാൽ തന്നെ ചെരുപ്പുകൊണ്ട്‌ അടിക്കുന്നത്‌ തടയാൻ ശ്രമിച്ചപ്പോഴാണ്‌ വാതിലിൽ തട്ടി യുവതിയുടെ മുഖത്ത്‌ പരിക്കേറ്റതെന്നാണ്‌ ഡെലിവറി ബോയ്‌ പൊലീസിന്‌ നൽകിയ മൊഴി

യുവതിയെ മർദിച്ച സംഭവം  സൊമാറ്റോ ഡെലിവറി ബോയ്  Zomato delivery boy arrested  punching on the face of young woman  സൊമാറ്റോ  Zomato
യുവതിയെ മർദിച്ച സംഭവം; സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ
author img

By

Published : Mar 11, 2021, 9:15 AM IST

ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്‌ത ഭക്ഷണം വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയെ മർദിച്ച സംഭവത്തിൽ ഡെലിവറി ബോയ്‌ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ കാമരാജാണ്‌ അറസ്റ്റിലായത്‌. മൂക്കിന്‌ പരിക്കേറ്റ്‌ ചോരയൊലിപ്പിച്ചു കൊണ്ട്‌ യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്‌ ചെയ്‌തതോടെയാണ്‌ സംഭവം പുറം ലോകമറിയുന്നത്‌. എന്നാൽ തന്നെ ചെരുപ്പുകൊണ്ട്‌ അടിക്കുന്നത്‌ തടയാൻ ശ്രമിച്ചപ്പോഴാണ്‌ വാതിലിൽ തട്ടി യുവതിയുടെ മുഖത്ത്‌ പരിക്കേറ്റതെന്നാണ്‌ ഡെലിവറി ബോയ്‌ പൊലീസിന്‌ നൽകിയ മൊഴി. മേക്കപ്പ്‌ ആർട്ടിസ്റ്റായ ഹിതേഷ ഇന്ദ്രാനിയാണ്‌ ഡെലിവറി ബോയ്‌ മർദിച്ചുവെന്ന പരാതിയിൽ രംഗത്ത്‌ വന്നത്‌.

വൈകിയതിനാൽ ഓർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഡെലിവറി ബോയ് തിരിച്ചുപോയില്ല. ഇതേത്തുടർന്നുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ്‌ മർദനമുണ്ടായതെന്നും ഹിതേഷ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.