മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 21 കോടി രൂപയുടെ ഹെറോയിനുമായി സാംബിയൻ യുവതി പിടിയിൽ. ജൂലിയാന മുത്താലെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസിന്‍റെ (ഡിആർഐ) പിടിയിലായത്.
ജോഹന്നാസ്ബർഗിൽ നിന്ന് ദോഹ വഴി മുംബൈയിലേക്ക് പോകവെയാണ് ഇവർ പിടിയിലാകുന്നത്. മുംബൈയിലേക്ക് എത്തിക്കാൻ ജോഹന്നാസ്ബർഗിൽ നിന്നും തനിയ്‌ക്ക് ആരോ കൈമാറിയതാണ് ഹെറോയിനെന്ന് ജൂലിയാന ഡിആർഐ അധികൃതരോട് പറഞ്ഞു.
ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡിആർഐ കണ്ടെത്തിയ ആറാമത്തെ കേസാണിത്.
ALSO READ: സ്ത്രീധന തർക്കം; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ