ETV Bharat / bharat

YS Sharmila Meets Sonia And Rahul: 'കെസിആറിന്‍റെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചു'; സോണിയയേയും രാഹുലിനേയും കണ്ട് വൈഎസ്‌ ശര്‍മിള - സോണിയ ഗാന്ധി

YSRTP President YS Sharmila meets Sonia Gandhi and Rahul Gandhi: വ്യാഴാഴ്‌ച രാവിലെ ഡല്‍ഹിയെത്തിയാണ് ഇവര്‍ സോണിയ ഗാന്ധിയെ കണ്ടത്

YS Sharmila meets Sonia and Rahul  YS Sharmila  Sonia  Rahul  YSRTP president  Telangana  Sonia Gandhi  YSRTP  KCR  കെസിആറിന്‍റെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചു  സോണിയ  രാഹുല്‍  ഡല്‍ഹി  ഗാന്ധി  സോണിയ ഗാന്ധി  വൈഎസ്‌ആര്‍ടിപി
YS Sharmila meets Sonia and Rahul
author img

By ETV Bharat Kerala Team

Published : Aug 31, 2023, 6:32 PM IST

ന്യൂഡല്‍ഹി: തെലങ്കാനയില്‍ (Telangana) കാലുറപ്പിക്കുന്നതിന്‍റെ ഭാഗമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും (Sonia Gandhi) രാഹുല്‍ ഗാന്ധിയേയും നേരില്‍ക്കണ്ട് വൈഎസ്‌ആര്‍ടിപി (YSRTP) അധ്യക്ഷ വൈഎസ്‌ ശര്‍മിള (YS Sharmila). വ്യാഴാഴ്‌ച (31.08.2023) രാവിലെ ഡല്‍ഹിയെത്തിയാണ് ഇവര്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടത്. വൈഎസ്‌ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുമ്പോഴാണ് ശര്‍മിളയുടെ കൂടിക്കാഴ്‌ച എന്നതും ശ്രദ്ധേയമാണ്.

പ്രതികരണം ഇങ്ങനെ: തെലങ്കാനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സോണിയയും രാഹുലുമായി ചർച്ച ചെയ്‌തതായി വൈഎസ് ശർമിള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കെസിആറിന്‍റെ (KCR) കൗണ്ട്ഡൗൺ ആരംഭിച്ചതായും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി താൻ തുടർച്ചയായി പ്രവർത്തിക്കുമെന്നും അവര്‍ അറിയിച്ചു. അതേസമയം, ലയനത്തെക്കുറിച്ച് കോൺഗ്രസോ വൈഎസ്‌ ശർമിളയോ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

Also Read: കെസിആറിനെതിരായ റാലി; വൈഎസ് ശര്‍മിളയുടെ കാര്‍ വലിച്ചിഴച്ച് തെലങ്കാന പൊലീസ്; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍

കെസിആറിനെതിരെ ആഞ്ഞടിച്ച് ശര്‍മിള: തെലങ്കാന ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാനാണെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അതിലെ താലിബാനാണെന്നുമുള്ള രൂക്ഷവിമര്‍ശനവുമായി വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിള രംഗത്തെത്തിയിരുന്നു. കെ ചന്ദ്രശേഖര്‍ റാവു ഒരു സ്വേച്ഛാധിപതിയാണെന്നും തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടനയല്ല മറിച്ച് കെസിആറിന്‍റെ ഭരണഘടനയാണുള്ളതെന്നും വൈഎസ് ശർമിള ആരോപിച്ചിരുന്നു. മഹ്ബൂബാബാദ് ബെത്തോളിലെ പദയാത്രയിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള അറസ്‌റ്റിന് പിന്നാലെയായിരുന്നു ശര്‍മിള മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ചത്.

പിന്നാലെ കേസും അറസ്‌റ്റും: കെസിആര്‍ ഒരു സ്വേച്ഛാധിപതിയാണ്. തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടന എന്ന ഒന്നില്ല. കെസിആറിന്‍റെ ഭരണഘടന മാത്രമാണുള്ളതെന്ന് വൈഎസ് ശർമിള പറഞ്ഞു. മെഹ്‌ബൂബാബാദ് എംഎല്‍എയും ബിആര്‍എസ്‌ എംഎല്‍എയുമായ ശങ്കര്‍ നായിക്കിനെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് തെലങ്കാന പൊലീസ് ശര്‍മിളയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

ഈ സംഭവത്തില്‍ സമാധാനം തകര്‍ക്കാനായുള്ള ബോധപൂര്‍വമുള്ള പ്രകോപനം എന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504ാം വകുപ്പും, എസ്‌സി എസ്‌ടിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിലെ 3 (1) ആര്‍ പ്രകാരവുമായിരുന്നു ശര്‍മിളയുടെ അറസ്‌റ്റ്.

Also Read: ടിആർഎസ് സർക്കാരിനെതിരെ നിരാഹാര സമരം; വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിളയെ ആശുപത്രിയിലേക്ക് മാറ്റി

അടി പൊട്ടിയതിങ്ങനെ..: നിങ്ങള്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ അതൊന്നും തന്നെ നിങ്ങള്‍ പാലിച്ചില്ല അതുകൊണ്ടുതന്നെ നിങ്ങളൊരു ഷണ്ഡനാണെന്നായിരുന്നു ബിആർഎസ് എംഎൽഎ ശങ്കർ നായിക്കിനെതിരെ വൈഎസ്‌ ശര്‍മിളയുടെ പരിഹാസം. ബെത്തോളില്‍ നടന്ന പദയാത്രയിലാണ് അവര്‍ ഈ പരിഹാസവാക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ ബിആര്‍എസ്‌ പ്രവര്‍ത്തകര്‍ 'ശര്‍മിള ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി യോഗവേദിയിൽ പ്രതിഷേധമുയര്‍ത്തുകയും വൈഎസ്ആർടിപിയുടെ കട്ട്‌ഔട്ടുകളും ഫ്ലക്‌സുകളും കത്തിക്കുകയും ചെയ്യുകയായിരുന്നു. ഇത് ഇരുപാർട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തിലായിരുന്നു കലാശിച്ചത്.

Also Read: എസ്‌ഐയുടെ മുഖത്തടിച്ച് വൈഎസ് ശർമിള, വനിത പൊലീസുകാരിയെ തള്ളിമാറ്റി; സംഭവം അറസ്റ്റ് ശ്രമത്തിനിടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.