''മനബടി നടു നെടു'' വിദ്യാഭ്യാസ പദ്ധതി വിലയിരുത്തി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി - വൈ.എസ് ജഗൻ മോഹൻ റെഡ്ഡി
അധ്യാപക-വിദ്യാർഥി അനുപാതം ഒരു പോലെ നിലനിർത്തുക എന്നതാണ് ഈ നയത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അമരാവതി: ആന്ധ്രാ സർക്കാർ സ്കൂളുകളിലും അങ്കണവാടികളിലും ഏർപ്പെടുത്തിയ ''നടു നെടു'' പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് കർമപദ്ധതി തയ്യാറാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അധ്യാപക-വിദ്യാർഥി അനുപാതം ഒരു പോലെ നിലനിർത്തുക എന്നതാണ് ഈ നയത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
also read:വിമത നീക്കത്തിനൊടുവിൽ പശുപതി കുമാർ പരസ് എൽജെപി അധ്യക്ഷൻ
കൂടാതെ എട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് മാനസിക വികസനം അനിവാര്യമാണെന്നും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗുണനിലവാരമുള്ള അധ്യാപനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും സംസ്ഥാന വിദ്യാഭ്യാസ നയം അതിനനുസൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്നുമുതൽ നടു നെടുവിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ആദിമുലപു സുരേഷ്, വനിതാ-ശിശുക്ഷേമ മന്ത്രി താനതി വനിത, സ്‌കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുഡിറ്റി രാജശേഖർ, വനിതാ ശിശുക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി എ. ആർ അനുരാധ, വനിതാ-ശിശുക്ഷേമ ഡയറക്ടർ കൃതിക ശുക്ല, വിദ്യാഭ്യാസ കമ്മീഷണർ ചിനവീര ഭദ്രുഡു തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.