ETV Bharat / bharat

തെറ്റായ വാട്‌സ്‌ആപ്പ് സന്ദേശം; ആരോഗ്യ ചികിത്സയ്‌ക്ക് കിത്തോന്നി പൂവിന്‍റെ കിഴങ്ങ് കഴിച്ച് യുവാവ് മരിച്ചു

കിത്തോന്നി പൂവിന്‍റെ കിഴങ്ങ് കഴിച്ചാല്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന വാട്‌സ്‌ആപ്പ് സന്ദേശത്തെ തുടര്‍ന്ന് പൂവിന്‍റെ കിഴങ്ങ് കഴിച്ച് തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു

fake message in whatsaap  tuber of flame lily  flame lily  youth dies after eating tuber of flame lily  tamilnadu youth dies eating tuber of flame lily  latest news in tamilnadu  latest news today  latest national news  തെറ്റായ വാട്‌സാപ്പ് സന്ദേശം  ആരോഗ്യ ചികിത്സയ്‌ക്ക് കിത്തോന്നി പൂവിന്‍റെ കിഴങ്ങ്  കിത്തോന്നി പൂവിന്‍റെ കിഴങ്ങ്  പൂവിന്‍റെ കിഴങ്ങ് കഴിച്ച് യുവാവ് മരിച്ചു  തമിഴ്‌നാട് ഏറ്റവും പുതിയ വാര്‍ത്ത  പൂവിന്‍റെ കിഴങ്ങ് കഴിച്ച് മരണം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തെറ്റായ വാട്‌സാപ്പ് സന്ദേശം; ആരോഗ്യ ചികിത്സയ്‌ക്ക് കിത്തോന്നി പൂവിന്‍റെ കിഴങ്ങ് കഴിച്ച് യുവാവ് മരിച്ചു
author img

By

Published : Nov 12, 2022, 6:49 AM IST

തിരുപ്പട്ടൂര്‍ (തമിഴ്‌നാട്): ആരോഗ്യ ചികിത്സയ്‌ക്കായി കിത്തോന്നി പൂവിന്‍റെ (ഫ്ലെയിം ലില്ലി) കിഴങ്ങ് കഴിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പട്ടൂര്‍ സ്വദേശിയായ ലോകനാഥനാണ് (25) മരണപ്പെട്ടത്. ലോകനാഥിനൊപ്പം കിഴങ്ങ് കഴിച്ച സുഹൃത്ത് റത്തിനവും(45) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകനാഥനും സുഹൃത്ത് റത്തിനവും മിന്നൂർ മേഖലയിൽ സ്വകാര്യ ക്വാറിയില്‍ ഒരുമിച്ച് ജോലി ചെയ്‌തു വരികയായിരുന്നു. പൊലീസ് സേനയില്‍ ചേരുക എന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം. കിത്തോന്നി പൂവിന്‍റെ കിഴങ്ങ് കഴിച്ചാല്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന വാട്‌സ്‌ആപ്പ് സന്ദേശത്തെ തുടര്‍ന്ന് ഇരുവരും പൂവിന്‍റെ കിഴങ്ങ് കഴിച്ചു.

ഉടന്‍ തന്നെ ബോധരഹിതരായി വീണ ഇരുവരെയും ബന്ധുക്കള്‍ ചേര്‍ന്ന് വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ശേഷം, തുടര്‍ചികിത്സയ്‌ക്കായി ലോകനാഥനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചുവെന്ന് അംബൂര്‍ റൂറല്‍ പൊലീസ് അറിയിച്ചു.

'ഒരു പൊലീസ് കോണ്‍സ്‌റ്റബിള്‍ ആകണമെന്നതായിരുന്നു ലേകനാഥന്‍റെ ആഗ്രഹം. അതിനായി നിരന്തരം ഇയാള്‍ വ്യായാമം ചെയ്‌തിരുന്നു. കൂടാതെ കായികക്ഷമത പരീക്ഷയ്‌ക്കായി ലോകനാഥന്‍ കഠിനാധ്വാനം ചെയ്‌തിരുന്നുവെന്നും' ബന്ധുക്കള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.