ETV Bharat / bharat

പണം മോഷ്‌ടിച്ചതിനെ ചൊല്ലി വഴക്ക് ; സഹോദരനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് - ക്രൈം വാർത്ത മലയാളം

പണം മോഷ്‌ടിച്ചെന്ന പേരിലുണ്ടായ വഴക്കിനെ തുടർന്ന് മദ്യ ലഹരിയിൽ വീട്ടിലെത്തിയ സഹോദരന്‍ ജ്യേഷഠനെ കോടാലിക്കൊണ്ട് തലയ്ക്കടിച്ചുക്കൊന്നു. പ്രതി രാമനാഥ മണ്ഡലിനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.

Younger brother kills elder by severing head with an axe in Darjeeling district  west bengal  crime  crime news  crime news malayalam  Younger brother kills elder  severing head with an axe  Darjeeling district  പണം മോഷ്‌ടിച്ചെന്ന പേരിലുണ്ടായ വഴക്ക്  മദ്യ ലഹരിയിലായ സഹോദരന്‍  കോടാലിക്കൊണ്ട് തലയ്ക്കടിച്ചുക്കൊന്നു  ഡാർജിലിംഗ്  പശ്ചിമ ബംഗാൾ  ഡാർജിലിംഗ് ജില്ല  സിലിഗുരി സബ് ഡിവിഷണൽ കോടതി  ക്രൈം  ക്രൈം വാർത്ത  ക്രൈം വാർത്ത മലയാളം  മദ്യ ലഹരി
സഹോദരന്‍ ജ്യേഷഠനെ കോടാലിക്കൊണ്ട് തലയ്ക്കടിച്ചുക്കൊന്നു
author img

By

Published : Aug 9, 2023, 2:03 PM IST

ഡാർജിലിങ് : പണം മോഷ്‌ടിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് മദ്യലഹരിയില്‍ യുവാവ് സഹോദരനെ വെട്ടി കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ ഡാര്‍ജലിങ് സ്വദേശി രാമനാഥ മണ്ഡല്‍ ആണ് ജ്യേഷ്‌ഠന്‍ കൃഷ്‌ണകാന്ത മൊണ്ടലിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഡാർജിലിങ് ജില്ലയിലെ ഖരിബാരി ബ്ലോക്കിലെ ദേവൻവിത ഗ്രാമത്തിൽ ചൊവ്വാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്.

ഖരിബാരി പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചൊവ്വാഴ്‌ച സിലിഗുരി സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയും ചെയ്‌തു. സഹോദരന്‍മാരായ കൃഷ്‌ണകാന്ത മൊണ്ടലും രാമനാഥ മണ്ഡലും ദിവസക്കൂലിക്കാരായി ജോലി ചെയ്‌തുവരികയായിരുന്നു. തിങ്കളാഴ്‌ച രാത്രി രാമനാഥ ജ്യേഷഠന്‍റെ പണം മോഷ്‌ടിക്കുകയും ആ പണം കൊണ്ട് മദ്യപിക്കുകയും ചെയ്‌തു.

അർധരാത്രി വീട്ടിൽ തിരിച്ചെത്തിയ കൃഷ്‌ണകാന്തയും രാമനാഥയും പണത്തെച്ചൊലി വഴക്കുണ്ടായി. ആ സമയം മുറ്റത്തുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് രാമനാഥ കൃഷ്‌ണ കാന്തയുടെ കഴുത്തിന് വെട്ടുകയായിരുന്നു. തല ശരീരത്തിൽ നിന്ന് വേർപ്പെട്ട കൃഷ്‌ണകാന്ത സംഭവസ്ഥലത്തു തന്നെ മരിച്ചു.

വിവരമറിഞ്ഞ് ഖരിബാരി പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. 'രാത്രിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കുണ്ടാകുകയും പിന്നാലെ ഒരു നിലവിളിയും കേട്ടു. എന്താണെന്ന് നോക്കാന്‍ വേണ്ടി ഓടി ചെന്നപ്പോൾ ചോരയില്‍ മുങ്ങി നിലത്ത് കിടക്കുന്ന കൃഷ്‌ണയെയാണ് കണ്ടത്. അപ്പോഴേക്കും സഹോദരൻ അവനെ കൊന്നിരുന്നു' -അയൽവാസിയായ രാധ മാധബ് റോയ് പറഞ്ഞു.

പ്രതിയെ ഇതിനോടകം തന്നെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച കോടാലി കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അന്വേഷിച്ച് വരികയാണെന്നും ഡാർജിലിങ് ജില്ല പൊലീസ് ഡിഎസ്‌പി അചിന്ത്യ ഗുപ്‌ത പറഞ്ഞു.

ALSO READ:Son killed Mother| ഭാര്യയുടെ അമ്മയും നിരന്തരം വഴക്ക്; രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു.

ഭാര്യയും അമ്മയും നിരന്തരം വഴക്കുണ്ടാക്കിയതിൽ രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇരുമ്പ് വടിക്കൊണ്ട് അടിയേറ്റ് വീണ മുന്നി ദേവിയാണ് മരിച്ചത്. രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം നടന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുന്നി ദേവി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അജയ്‌യെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കേസിൽ ഇയാളുടെ ഭാര്യ രോഷിണിയേയും ചോദ്യം ചെയ്യുമെന്ന് എഡിസിപി സൗത്ത് അങ്കിത പറഞ്ഞു.

ALSO READ:Murder attempt Aluva| വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

അതേസമയം ആലുവയിൽ വീട്ടില്‍ കയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അതിഥി തൊഴിലാളി അറസ്‌റ്റിലായിരുന്നു. തലക്കടിയേറ്റ ആലുവ ചൊവ്വര സ്വദേശി ബദറുദ്ദീന്‍ (78) ചികിത്സയിലാണ്.

ബിഹാര്‍ സ്വദേശി മനോജ് സാഹുവാണ് (42)വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്‌ച (ഓഗസ്റ്റ് 7) രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. വീട്ടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന ബദറുദ്ദീന്‍റെ തലയ്‌ക്ക് മരകഷ്‌ണം കൊണ്ട് ഇയാള്‍ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബദറുദ്ദീന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.