ETV Bharat / bharat

ഉത്തർപ്രദേശ് വാഹനാപകടം; അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

സംഭവത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഉത്തർപ്രദേശ് വാഹനാപകടം  അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്  യോഗി ആദിത്യനാഥ്  Yogi Adityanath  Yogi Adityanath condoles death of road accident  UP's Barabanki  ബരാബങ്കി
ഉത്തർപ്രദേശ് വാഹനാപകടം; അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്
author img

By

Published : Jul 28, 2021, 10:11 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

''അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീരാമനോട് പ്രാർഥിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു''.

ലഖ്‌നൗ -അയോധ്യ ദേശീയ പാതയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 1.30ഓടെയാണ് അപകടം നടന്നത്. ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. 15 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ലഖ്‌നൗ ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു.

read more:ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.