ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജെഡിഎസ് കൗൺസിലർക്ക് പത്ത് ലക്ഷം രൂപ കോഴ നൽകിയതായി ആരോപണം. കർണാടക മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജെഡിഎസ് കൗൺസിലർ കലയ് അരസിക്കാണ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എൻ ആർ സന്തോഷ് പണം കൈമാറിയത്.
also read:പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ
പാർട്ടി വിടാനായാണ് പണം നൽകിയതെന്നും നിലവിൽ പത്ത് ലക്ഷം നൽകുകയും പാർട്ടി വിട്ടശേഷം 15 ലക്ഷം കൂടി നൽകാമെന്ന് പറഞ്ഞതായും എച്ച്ഡി രേവണ്ണ ആരോപിച്ചു. കോഴ നൽകിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ എച്ച്ഡി രേവണ്ണയുടെ ആരോപണം പാർട്ടിക്കുള്ളിൽ തന്നെ പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ ആരോപണത്തിൽ വിശദീകരണവുമായി യെദ്യൂരപ്പ രംഗത്തെത്തി. ''ഒന്നോ രണ്ടോ പേർ മാധ്യമങ്ങളെ കണ്ട് എന്തെല്ലാമോ പറയുന്നു. അത് മാധ്യമങ്ങൾ ഏറ്റെടുക്കും. പാർട്ടി ഒരിക്കലും ഇത്തരം ആരോപണങ്ങളെ പിന്തുണക്കില്ലെന്നും'' യെദ്യൂരപ്പ പറഞ്ഞു.