ബെംഗളൂരു: ബിജെപി നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എല്ലാ പാർട്ടി നിയമസഭാ അംഗങ്ങൾക്കും അത്താഴവിരുന്ന് നൽകും. ജൂലൈ 25 നാണ് വിരുന്ന് നൽകുക. മന്ത്രിസഭാ നേതൃമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം.
ജൂലൈ 26 ന് ബിജെപി നിയമസഭാ പാർട്ടി യോഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച യെദ്യൂരപ്പ ഡല്‍ഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെ അദ്ദേഹം സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ണാടകത്തില്‍ മന്ത്രിസഭാ നേതൃമാറ്റത്തിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തയ്യാറാകുന്നതുവരെ കാത്തുനില്‍ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന.
also read:ബലിപെരുന്നാള്‍ സന്തോഷത്തില്‍ വിശ്വാസികൾ
നിലവിൽ കേന്ദ്രനേതൃത്വം മുഖ്യമന്ത്രി പദവിയൊഴിയണമെന്ന് യെദ്യൂരപ്പയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം തന്‍റെ മക്കൾക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന ഉപാധിയില്‍ സ്ഥാനമൊഴിയാന്‍ യെദ്യൂരപ്പ സന്നദ്ധ പ്രകടിപ്പിച്ചിരുന്നു.