ETV Bharat / bharat

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിച്ച് യശ്വന്ത് സിന്‍ഹ, പിന്തുണയുമായി ഒപ്പം പ്രതിപക്ഷ നേതാക്കള്‍ - Yashwant Sinha latest news

പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ യശ്വന്ത് സിന്‍ഹയെ അനുഗമിച്ചു

Yashwant Sinha files nomination for prez poll  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിച്ച് യശ്വന്ത് സിന്‍ഹ  പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ  Yashwant Sinha latest news  യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിച്ച് യശ്വന്ത് സിന്‍ഹ, പിന്തുണയുമായി ഒപ്പം പ്രതിപക്ഷ നേതാക്കള്‍
author img

By

Published : Jun 27, 2022, 3:37 PM IST

ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്‌.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകനും ടി.ആർ.എസ് നേതാവുമായ കെ.ടി രാമറാവുവിന്‍റെ സാന്നിധ്യവും ശ്രദ്ധേയമായി.

അതേസമയം, രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാതിരുന്ന ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രതിപക്ഷ സ്ഥാനാര്‍ഥിയെ അനുഗമിച്ചില്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ ചുമതലയുള്ള രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദിക്ക് മുന്‍പാകെയാണ് സിൻഹ പത്രിക സമര്‍പ്പിച്ചത്. ശേഷം, പാർലമെന്‍റ് സമുച്ചയ പരിസരത്തെ മഹാത്മാഗാന്ധി, ബി.ആർ അംബേദ്‌കര്‍ പ്രതിമകള്‍ക്ക് മുന്‍പാകെ സിൻഹ പുഷ്‌പാർച്ചന നടത്തി.

ALSO READ| യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി ; തീരുമാനം ഐകകണ്ഠേനയെന്ന് ജയറാം രമേഷ്

ജൂണ്‍ 28 ന് പ്രചാരണത്തിന് തുടക്കം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സിൻഹയെ ജൂൺ 21 നാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുന്‍ ബി.ജെ.പി നേതാവും അടൽ ബിഹാരി വാജ്‌പേയി സർക്കാരില്‍ കേന്ദ്രമന്ത്രിയും ആയിരുന്നു അദ്ദേഹം. ജൂൺ 28 ന് ചെന്നൈയിൽ നിന്ന് അദ്ദേഹം തന്‍റെ പ്രചാരണം ആരംഭിച്ചേക്കും. ഇതിനിടെ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലും പര്യടനം നടത്തും.

അതേസമയം, എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നേരത്തേ പത്രിക സമര്‍പ്പിച്ചു. ജാര്‍ഖണ്ഡിന്‍റെ ഒൻപതാമത്തെ ഗവര്‍ണറായിരുന്നു അവര്‍. ഒഡിഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ്. നേരത്തെ ഒഡിഷയില്‍ മന്ത്രിയുമായിരുന്നു. ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.