ETV Bharat / bharat

'സ്‌ത്രീ പരിശീലകരെ അടക്കം ലൈംഗികമായി ചൂഷണം ചെയ്യുന്നു, ശബ്‌ദമുയര്‍ത്താതിരുന്നത് ഭീഷണി മൂലം'; റസ്‌ലിങ് ഫെഡറേഷനെതിരെ താരങ്ങള്‍

റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ 'സ്വേച്ഛാധിപത്യ'ത്തിനെതിരെയാണ് റസ്‌ലിങ് താരങ്ങളുടെ വെളിപ്പെടുത്തല്‍

Wrestler protest at Jantar Mantar  Bajrang Punia protest against WFI president  Vinesh Phogat protest against WFI president  India wresting protests  wrestlers disclosure against wfi  Bajrang Punia  Sakshi Malik  Brij Bhushan Sharan Singh  Vinesh Phogat  latest national news  latest news today  റെസ്‌ലിങ് ഫെഡറേഷനെതിരെ താരങ്ങള്‍  ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്  റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ്  റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  വിനീഷ് ഫോഗട്ട്  ബജ്‌രംഗ് പുനിയ  സാക്ഷി മാലിക്  സരിത മോർ  സംഗീത ഫോഗട്ട്  സത്യവർത് മാലിക്  ജിതേന്ദർ കിൻഹ  ഡബ്ല്യുഎഫ്‌ഐ  റെസ്‌ലിങ് ഫെഡറേഷനെതിരെ പ്രതിഷേധം  ൻെസിലിങ് താരങ്ങളുടെ പ്രതിഷേധം  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
'സ്‌ത്രീ പരിശീലകരെ അടക്കം ചൂഷണം ചെയ്യുന്നു,ശബ്‌ദമുയര്‍ത്താതിരുന്നത് ഭീഷണി മൂലം'; റെസ്‌ലിങ് ഫെഡറേഷനെതിരെ താരങ്ങള്‍
author img

By

Published : Jan 18, 2023, 8:00 PM IST

ന്യൂഡല്‍ഹി: സര്‍ക്കാരിനോ സ്‌പോര്‍ട്‌സ് അതോറിറ്റിയ്‌ക്കോ എതിരെയല്ല തങ്ങളുടെ പ്രതിഷേധം, റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ മാത്രമാണെന്ന് ടോക്കിയോ വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ. ചില പരിശീലകര്‍ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനീഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ ആരോപിച്ചു. റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്വേച്ഛാധിപത്യത്തിനെതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു 30തില്‍ പരം താരങ്ങളുടെ വെളിപ്പെടുത്തല്‍.

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജ്മെന്‍റിനെ ഉടനടി നീക്കം ചെയ്യണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഞങ്ങളെ പിന്തുണയ്‌ക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. നിലവിലെ സ്വേച്ഛാധിപത്യം റസ്‌ലേഴ്‌സിന് സഹിക്കേണ്ട ആവശ്യമില്ലെന്ന് ബജ്‌രംഗ് പുനിയ പറഞ്ഞു.

സ്‌ത്രീകളെ ചൂഷണം ചെയ്യുന്നു: 'ഫെഡറേഷന്‍റെ തന്നെ ഇഷ്‌ട പരിശീലകരാണ് സ്‌ത്രീ പരിശീലകരെ അടക്കം ചൂഷണം ചെയ്യുന്നതെന്ന് വിനീഷ് ഫോഗട്ട് ആരോപിച്ചു. ഫെഡറേഷന്‍റെ പ്രസിഡന്‍റ് നിരവധി പെണ്‍കുട്ടികളെയാണ് ലൈംഗികമായി ചൂഷണം ചെയ്‌തത്. ടോക്കിയോ ഒളിംപിക്‌സ് മത്സരത്തിന് ശേഷം ചില പേരുകള്‍ വിളിച്ച് ഫെഡറേഷന്‍റെ പ്രസിഡന്‍റ് തന്നെ ആക്ഷേപിച്ചുവെന്ന്' വിനീഷ് പറഞ്ഞു.

'മാനസികമായി പീഡനം നേരിടേണ്ടി വന്നതിനാല്‍ ഓരോ ദിവസവും എന്‍റെ ജീവിതം അവസാനിക്കുന്നത് പോലെ എനിക്ക് തോന്നി. ഏതെങ്കിലും ഒരു റസ്‌ലറിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും റസ്‌ലിങ് ഫെഡറേഷന്‍റെ പ്രസിഡന്‍റിനായിരിക്കുമെന്ന്' വിനീഷ് ഫോഗട്ട് അറിയിച്ചു. തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറി ഫെഡറേഷന്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് പ്രതിഷേധത്തിനായി ഒത്തുകൂടിയ മറ്റ് താരങ്ങള്‍ ആരോപിച്ചു.

ശബ്‌ദമുയര്‍ത്താതിരുന്നത് ഭീഷണി മൂലം: ഞങ്ങള്‍ ഒളിംപിക്‌സ് മത്സരത്തിന് വേണ്ടി പോവുകയാണെങ്കില്‍ ഞങ്ങളെ പരിശീലിപ്പിക്കാന്‍ ആരും തന്നെ ഇല്ല. ഞങ്ങളെ ഭീഷണിപ്പെടുത്തിയതിനാലാണ് ഞങ്ങള്‍ ഇതുവരെ ശബ്‌ദമുയര്‍ത്താതിരുന്നതെന്ന് മറ്റ് താരങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, റിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് സരിത മോർ, സംഗീത ഫോഗട്ട്, സത്യവർത് മാലിക്, ജിതേന്ദർ കിൻഹ, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡൽ ജേതാവ് സുമിത് മാലിക് എന്നിവരടക്കം 30 റസ്‌ലിങ് താരങ്ങളാണ് പ്രതിഷേധത്തിനായി ജന്തർമന്തറിൽ ഒത്തുകൂടിയത്.

ഫെഡറേഷനെതിരെ ഒരു ട്വീറ്റിലൂടെ സാക്ഷി രംഗത്തെത്തിയിരുന്നു. 'രാജ്യത്തിന് വേണ്ടി മെഡലുകൾ നേടാൻ താരങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങളെ തരംതാഴ്ത്തിയതല്ലാതെ ഫെഡറേഷൻ ഒന്നും ചെയ്‌തിട്ടില്ല. കായിക താരങ്ങളെ പീഡിപ്പിക്കാൻ ഏകപക്ഷീയമായ നിയമങ്ങൾ രൂപപ്പെടുത്തുകയാണ്', സാക്ഷി ട്വീറ്റ് ചെയ്‌തു.

ബോയ്‌കോട്ട് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് : ബജ്‌റംഗിന്‍റെ പരിശീലകന്‍ സുജീത് മാൻ, ഫിസിയോ ആനന്ദ് ദുബെ എന്നിവരുൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. അൻഷു മാലിക്കും സംഗീത ഫോഗട്ടുമുള്‍പ്പെടെയുള്ള താരങ്ങള്‍ ഇതേവരികള്‍ ബോയ്‌കോട്ട് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്‌തു. പിഎംഒ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ടാഗ് ചെയ്‌താണ് ട്വീറ്റ്.

അതേസമയം 2011 മുതല്‍ ഡബ്ല്യുഎഫ്‌ഐ തലപ്പത്തുള്ള ബ്രിജ് ഭൂഷൺ 2019 ഫെബ്രുവരിയിൽ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.