ETV Bharat / bharat

വനിതാ ദിനത്തില്‍ തെലങ്കാനയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് അവധി - തമിഴിസൈ സൗന്ദരരാജന്‍

സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചതോടൊപ്പം സർക്കാർ സ്ത്രീകളെ വികസനത്തിന്‍റെയും പുരോഗതിയുടെയും പാതയിലേക്ക് എത്തിക്കാനുള്ള നടപടികളും സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Women's Day Holiday in Telangana,  Telangana holiday,  KCR announced holiday on womens' day,  Women's Day: Holiday declared for women govt employees in Telangana , Women's Day,  Holiday declared for women govt employees in Telangana,  women govt employees,  Telangana,  വനിതാ ദിനത്തില്‍ തെലങ്കാനയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് അവധി,  വനിതാ ദിനം,  തെലങ്കാനയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് അവധി,  തെലങ്കാന,  വനിതാ സർക്കാർ ജീവനക്കാർക്ക് അവധി,  അവധി,  കെ ചന്ദ്രശേഖര്‍ റാവു,  തമിഴിസൈ സൗന്ദരരാജന്‍,  ഗവര്‍ണര്‍ ,
വനിതാ ദിനത്തില്‍ തെലങ്കാനയിലെ വനിതാ സർക്കാർ ജീവനക്കാർക്ക് അവധി
author img

By

Published : Mar 8, 2021, 7:34 AM IST

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സര്‍വീസിലെ വനിതകള്‍ക്ക് തെലങ്കാനയില്‍ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും സംസ്ഥാനത്തെ വനിതകള്‍ക്ക് ആശംസകള്‍ അറിയിച്ചു.

നൂറ്റാണ്ടുകളായി നമ്മുടെ പൈതൃകം, സംസ്‌കാരം, പാരമ്പര്യങ്ങള്‍ എന്നിവ സ്ത്രീകളെ ബഹുമാനിക്കുകയും ശക്തി ദേവിയുടെ വ്യക്തിത്വമായി ആരാധിക്കുകയും ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വികസനത്തില്‍ വനിതകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്‍മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവര്‍ മികവ് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചതോടൊപ്പം തെലങ്കാന സർക്കാർ സ്ത്രീകളെ വികസനത്തിന്‍റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.