ധാർവാഡ് (കർണാടക): കർണാടകയിലെ ഹിജാബ് വിവാദം അന്താരാഷ്‌ട്രതലത്തിൽ ചർച്ചയാകുന്നതിനിടെ വിചിത്ര പരാമർശവുമായി കോൺഗ്രസ് നേതാവ് സമീർ അഹമ്മദ്. ഇസ്‌ലാമിക വിശ്വാസത്തിൽ ഹിജാബ് എന്നാൽ പർദ എന്നാണ് അർഥമെന്നും ഹിജാബ് ധരിക്കാത്തതിനെ തുടർന്നാണ് സ്‌ത്രീകൾ പീഡിപ്പിക്കപ്പെടുന്നതെന്നും സമീർ അഹമ്മദ് പറഞ്ഞു.
പെൺകുട്ടികൾ വളരുമ്പോൾ അവരുടെ സൗന്ദര്യം മറക്കാനായി മുഖം മൂടണം. ലോകത്ത് തന്നെ പീഡനക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും മുഖം മറക്കാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കുന്നത് നിർബന്ധമുള്ളതല്ലെന്നും വർഷങ്ങളായി തുടരുന്ന ആചാരണമാണിതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് ഖുര്‍ആനില്‍ എഴുതപ്പെട്ട രീതിയല്ലെന്ന കേരളത്തിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. അതേ സമയം തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE: ഉഡുപ്പിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ നിരോധിച്ചു