ETV Bharat / bharat

കനാലിൽ തള്ളിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; ഒരാൾ അറസ്റ്റിൽ - സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം

അസം സ്വദേശി നേഹയുടെ മൃതദേഹമാണ് സ്യൂട്ട്കേസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ്

Women body found in Suitecase  Women body in Suitecase in andrapradesh  സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം  കനാലിൽ മൃതദേഹം തള്ളി
കനാലിൽ തള്ളിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
author img

By

Published : Feb 12, 2022, 10:57 PM IST

തിരുപ്പൂർ (തമിഴ്‌നാട്): തിരുപ്പൂർ ജില്ലയിലെ ധരപുരം പ്രദേശത്തെ കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം. ഫെബ്രുവരി 7നാണ് പ്രദേശവാസികൾ കനാലിൽ സ്യൂട്ട്കേസ് കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങളിൽ ഇരുചക്ര വാഹനത്തിൽ രണ്ടുപേർ യുവതിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കൊണ്ടുപോകുന്നത് കണ്ടെത്തുകയും ചെയ്‌തു.

അസം സ്വദേശി നേഹയുടെ മൃതദേഹമാണ് സ്യൂട്ട്കേസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി യുവതി വെള്ളിയങ്കാട് കെഎംജി മേഖലയിൽ അഭിജിത്ത് എന്നയാൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഫെബ്രുവരി ആറിന് അഭിജിത്ത് താൻ വീടൊഴിയുകയാണെന്ന് വീട്ടുടമസ്ഥനെ അറിയിക്കുകയും സാധനങ്ങൾ കൊണ്ടുപോകുകയും ചെയ്‌തിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ സൂക്ഷിച്ച ശേഷം പുതുനഗർ ഭാഗത്തെ കനാലിൽ തള്ളിയതാകാമെന്ന് പൊലീസ് പറയുന്നു.

ഇൻസ്‌പെക്‌ടർ ശരവണരവിയുടെ നേതൃത്വത്തിൽ ഹൊസൂരിനടുത്തുള്ള പത്തക്കോട്ട ഗ്രാമത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശി ലാൽ ചൗരയെ (27) അറസ്റ്റ് ചെയ്തു. അടുത്ത പ്രതിയായ അഭിജിത്തിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

Also Read: കൂട്ടിയിട്ടുകത്തിച്ചത് 2 ലക്ഷം കിലോ കഞ്ചാവ് ; 850 കോടിയുടേതെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.