ETV Bharat / bharat

Police officials suspended| പൊലീസ് സ്‌റ്റേഷനിലെത്തിയ സ്‌ത്രീകൾക്ക് മർദനം, 3 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പൊലീസ് കസ്‌റ്റഡിയിലുള്ള സഹോദരങ്ങളെ കാണാൻ സ്‌റ്റേഷനിലെത്തിയ സ്‌ത്രീകളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

women assaulted in police station  sho suspended  police officials suspended  police officials suspended assaulting women  sespended  സസ്‌പെൻഡ് ചെയ്‌തു  സ്‌ത്രീകൾക്ക് മർദനം  സ്‌റ്റേഷനിലെത്തിയ സ്‌ത്രീകൾക്ക് മർദനം  പൊലീസികാരെ സസ്‌പെൻഡ് ചെയ്‌തു
police officials suspended
author img

By

Published : Jul 2, 2023, 8:30 PM IST

സീതാപൂർ : ഉത്തർ പ്രദേശിൽ പൊലീസ് സ്‌റ്റേഷനിൽ സ്‌ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്‌റ്റേഷൻ എസ്‌എച്ച്‌ഒ ഉൾപ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഉത്തർ പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്.

കുടുംബ വഴക്കിനെ തുടർന്ന് പൊലീസ് കസ്‌റ്റഡിയിൽ എടുത്ത വീട്ടുകാരെ കാണാൻ പോയപ്പോഴായിരുന്നു സ്‌ത്രീകൾക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ജൂൺ 19നാണ് കേസിനാസ്‌പദമായ സംഭവം. പൈപ്പ് വെള്ളത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് സഹോദരന്മാരായ ഓംകാർ, നിരങ്കർ എന്നിവരെ രാംപൂർ മഥുര പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

പിറ്റേന്ന് രാവിലെ ഇവരുടെ കുടുംബത്തിലെ ചില സ്‌ത്രീകൾ ഇരുവരെയും അന്വേഷിച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. സ്‌ത്രീകളെ കണ്ട എസ്‌എച്ച്‌ഒ അവരോട് അസഭ്യം പറയുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ മുൻഷി യാദവ്, രചന എന്നീ പൊലീസുകാരെ വിളിച്ച് വരുത്തി സ്‌ത്രീകളെ ഒരു മുറിയിൽ പൂട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്‌തു.

ശരീരമാസകലം മുറിവേറ്റ സ്‌ത്രീകൾ എസ്‌പി ഗുലെ സുശീൽ ചന്ദ്രഭാലിന്‍റെ ഓഫിസിലെത്തി മൂന്ന് പൊലീസുകാർക്കെതിരെയും പരാതി നൽകുകയായിരുന്നു. അതേസമയം കസ്‌റ്റഡിയിൽ എടുത്ത സഹോദരന്മാർക്കെതിരെ 107/116 വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് ഫയൽ ക്ലോസ് ചെയ്യാനും ഇതേ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ സ്‌ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണത്തിന് എസ്‌പി ഉത്തരവിട്ടു.

ഇതിനായി രവിശങ്കർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. പക്ഷെ രവിശങ്കർ എസ്‌എച്ച്‌ഒയ്‌ക്ക് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് അന്വേഷണം എഎസ്‌പി നരേന്ദ്ര പ്രതാപ് സിങിന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ എസ്‌എച്ച്‌ഒ ഉൾപ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുകയും കേസെടുക്കാൻ എസ്‌പി ഉത്തരവിടുകയുമായിരുന്നു.

also read : Attacks on Dalits | 'ബൈക്കില്‍ പോവേണ്ട, സഞ്ചാരം നടന്നുമതി'; മധ്യപ്രദേശിലെ ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

വിധവയായ സ്‌ത്രീയെ നഗ്‌നയാക്കി മർദിച്ചു : കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വിധവയായ യുവതിയെ നഗ്‌നയാക്കി പ്രദേശവാസികളായ യുവതികൾ ക്രൂരമായി മർദിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. മർദനത്തിനൊടുവിൽ സംഘം യുവതിയുടെ മുടി മുറിച്ച് മാറ്റി.

ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദിക്കുന്ന സമയത്ത് അരികിൽ ഒരു ചെറിയ കുഞ്ഞ് നിന്ന് കരയുന്നുണ്ടെങ്കിലും അതുപോലും ശ്രദ്ധിക്കാതെ സ്‌ത്രീകൾ മർദനം തുടരുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

നഗ്‌നയായി നിലത്ത് കിടക്കുന്ന യുവതിയെ സ്‌ത്രീകൾ മർദിക്കുന്നതും പരിക്കേറ്റ യുവതി മർദിക്കരുതെന്ന് കരയുന്നതും പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമായിരുന്നു. സംഭവത്തിൽ പ്രദേശവാസികൾ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്‌ത്രീകൾ ചേർന്ന് അവരെയും ഭീഷണിപ്പെടുത്തി മാറ്റുകയാണുണ്ടായത്.

also read : വിധവയായ യുവതിയെ നഗ്‌നയാക്കി മർദിച്ചു, മുടി മുറിച്ച് മാറ്റി; പ്രദേശവാസികളായ യുവതികൾക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.