ഹൈദരാബാദ് : തെലങ്കാനയിൽ ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്‌ത രണ്ട് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു (Woman Slept In Bus Stand Was Raped). രംഗറെഡ്ഡി ജില്ലയിലെ ചെവെല്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കേസിൽ ചെവെല്ല സ്വദേശി അനിൽകുമാർ, രാജുലു എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഞായറാഴ്‌ച മാതാപിതാക്കളുമായി വഴക്കിട്ട 20 കാരി, ചെവെല്ലയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാൽ സഹോദരി വീട്ടിൽ ഇല്ലാത്തതിനാൽ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ കഴിയാതെ മദ്യപിക്കുകയും ശേഷം ബസ് സ്‌റ്റാന്‍റിലേയ്‌ക്ക് വരികയുമായിരുന്നു. എന്നാൽ ബസ് കിട്ടാതെ വന്നതോടെ മദ്യലഹരിയിലായിരുന്ന യുവതി ബസ് സ്‌റ്റാന്‍റിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ സമയം ഇവർ തനിച്ചാണെന്ന് കണ്ട യുവാക്കൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു (Young Woman Raped At Chevella). അൽപസമയത്തിന് ശേഷം ബസ് സ്റ്റാൻഡിലെത്തിയവരാണ് യുവതി നഗ്നയായി കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു.
കസ്‌റ്റഡിയിലെടുത്ത പ്രതികളെ റിമാൻഡ് ചെയ്‌തു. നാല് മാസം മുമ്പാണ് യുവതി വിവാഹിതയായത്. ശേഷം, ഒരാഴ്‌ച കഴിഞ്ഞപ്പോൾ ഭർത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും സ്വന്തം മാതാപിതാക്കളോടൊപ്പം കഴിയുകയുമായിരുന്നു.
അയൽക്കാരുടെ ഭീഷണിയിൽ 19 കാരി ജീവനൊടുക്കി : അടുത്തിടെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അയല്‍വാസികള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 19കാരി ജീവനൊടുക്കിയിരുന്നു (Girl Suicide After Neighbours Attempted To Rape). അയല്‍വാസികളായ യുവാക്കൾ ടെറസിന് മുകളിലൂടെ എത്തി വീട്ടില്‍ പ്രവേശിച്ചിരുന്നുവെന്നും മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാക്കള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പൊലീസിനെ അറിയിച്ചു.
പരാതിയിൽ കേസെടുത്ത പൊലീസ് ഖേരാഗഡ് സ്വദേശികളായ വിഷ്‌ണു, അഭിഷേക് എന്നിവര്‍ക്കായി അന്വേഷണം നടത്തിവരികയാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 323, 354, 452, 306 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പിതാവ് പൊലീസിന് കൈമാറിയിരുന്നു.