ETV Bharat / bharat

10 ലക്ഷം രൂപയ്ക്ക് അമ്മ വിറ്റ കുട്ടിയെ മുത്തശി രക്ഷപ്പെടുത്തി - ചെന്നൈ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ സേലത്താണ് ഏഴു വയസുകാരിയെ അമ്മ വിറ്റത്.

Mother sells off daughter for Rs 10 lakh  woman sells daughter  child trafficking  child abuse in india  കുട്ടിയെ അമ്മ വിറ്റു  ചെന്നൈ വാര്‍ത്തകള്‍  പോക്‌സോ കേസ്
10 ലക്ഷം രൂപയ്ക്ക് അമ്മ വിറ്റ കുട്ടിയെ മുത്തശി രക്ഷപ്പെടുത്തി
author img

By

Published : Apr 14, 2021, 2:15 AM IST

ചെന്നൈ: 10 ലക്ഷം രൂപയ്ക്ക് സ്വന്തം അമ്മ വിറ്റ ഏഴുവയസുകാരിയെ മുത്തശി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ സീലനൈകൻപട്ടിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സുമതി എന്ന സ്‌ത്രീയാണ് കുട്ടിയെ വിറ്റത് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സുമതി ജോലിക്ക് നിന്നിരുന്ന വീട്ടിലെയാള്‍ക്കാണ് ഇവര്‍ കുട്ടിയെ വിറ്റത്. കഴിഞ്ഞ രണ്ടര വർഷമായി ധനികനും ബിസിനസുകാരനുമായ കൃഷ്ണന്‍റെ (53) വീട്ടിൽ സുമതി വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ കൃഷ്ണന് 10 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. സംഭവം അറിഞ്ഞ സുമതിയുടെ അമ്മയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് കൃഷണന്‍റെ വീട്ടില്‍ നിന്ന് പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തി ജില്ലാ ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റി. അതേസമയം കൃഷ്‌ണനെതിരെയും കേസെടുക്കുമെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.