ETV Bharat / bharat

സ്‌ത്രീയുടെ ശരീര ഭാഗങ്ങള്‍ വാട്ടര്‍ ടാങ്കില്‍; കൊലപ്പെടുത്തിയത് മകള്‍, അന്വേഷണം വഴിതിരിക്കാന്‍ പരാതി, ഒടുവില്‍ സത്യം പുറത്ത് - നാടിനെ നടുക്കിയ അരും കൊല

വിന ജെയിന്‍ എന്ന 55 കാരിയുടെ ശരീര ഭാഗങ്ങളാണ് വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. കൈകാലുകളാണ് ടാങ്കില്‍ ഉപേക്ഷിച്ചിരുന്നത്. ബാക്കി ഭാഗങ്ങള്‍ വീട്ടിലെ അരമാരയില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു

woman s body was found in pieces in a water tank  body was found in pieces in a water tank  woman s body was found in pieces  സ്‌ത്രീയുടെ ശരീര ഭാഗങ്ങള്‍ വാട്ടര്‍ ടാങ്കില്‍  വിന ജെയിന്‍  പൊലീസ്  നാടിനെ നടുക്കിയ അരും കൊല  ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ത്രീയുടെ മൃതദേഹം
സ്‌ത്രീയുടെ ശരീര ഭാഗങ്ങള്‍ വാട്ടര്‍ ടാങ്കില്‍
author img

By

Published : Mar 15, 2023, 4:14 PM IST

മുംബൈ: മകള്‍ കൊലപ്പെടുത്തിയ 55 കാരിയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയ നിലയില്‍ വെള്ളം സംഭരിച്ചിരുന്ന ടാങ്കില്‍ കണ്ടെത്തി. ലാല്‍ബാഗിലെ ഇബ്രാഹിം കസ്‌കർ ചാലിയിലാണ് സംഭവം. വിന ജെയിന്‍ എന്ന സ്‌ത്രീയുടെ മൃതദേഹത്തിന്‍റെ ഏതാനും ഭാഗങ്ങളാണ് വാട്ടര്‍ ടാങ്കില്‍ നിന്ന് ലഭിച്ചത്. ശരീര ഭാഗങ്ങള്‍ക്ക് ഏകദേശം മൂന്ന് മാസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിന ജെയിന്‍റെ മകള്‍ റിംപല്‍ ജെയിനാണ് അവരെ കൊലപ്പെടുത്തി മൃതദേഹം അഞ്ച് കഷ്‌ണങ്ങളായി മുറിച്ച് ഏതാനും ഭാഗം ടാങ്കില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് കൈകളും കാലുകളുമാണ് ടാങ്കില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇബ്രാഹിം കസ്‌കർ ചാലിയിലെ ഇവരുടെ വീട്ടിലെ അലമാരയില്‍ നിന്ന് ശരീരത്തിന്‍റെ ബാക്കി ഭാഗവും മൃതദേഹം വെട്ടി മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നാടിനെ നടുക്കിയ അരും കൊല: സംഭവത്തില്‍ വിന ജെയിന്‍റെ 23 കാരിയായ മകള്‍ റിംപലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. സ്‌ത്രീയുടെ കൊലപാതകം ലാല്‍ബാഗ് മേഖലയെ യഥാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മകള്‍ അമ്മയെ കൊലപ്പെടുത്താനുണ്ടായ കാരണം അന്വേഷിക്കുകയാണ് പൊലീസ്. കൃത്യത്തില്‍ റിംപലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

12-ാം ക്ലാസ് വരെ പഠിച്ചതിന് ശേഷം റിംപല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്‍ നേരത്തെ മരിച്ച പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. അമ്മയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്‌ണങ്ങളാക്കുകയും ചെയ്‌തതിന് ശേഷം രണ്ട് മാസത്തിലധികം താന്‍ തനിച്ചായിരുന്നു വീട്ടില്‍ താമസമെന്ന് റിംപല്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി എട്ട് മണിയോടെ തന്‍റെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് റിംപല്‍ പരാതി നല്‍കിയിരുന്നു. അമ്മാവനൊപ്പം കാലാചൗക്കി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഘം ഇബ്രാഹിം കസ്‌കർ ചാലിയില്‍ എത്തി പരിശോധന നടത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.

ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ത്രീയുടെ മൃതദേഹം: അതേസമയം ബെംഗളൂരു വിശ്വേശ്വരയ്യ റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘം സ്‌ത്രീയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷന്‍റെ പ്രധാന ഗേറ്റിന് സമീപമുള്ള നീല ഡ്രമ്മില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം ഉപേക്ഷിക്കാന്‍ എത്തിയ സംഘത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജനുവരിയില്‍ യശ്വന്ത്‌പൂര്‍ റെയില്‍വേ സ്റ്റേഷനിലും സമാനമായ സംഭവം നടന്നിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചവറ്റു കുട്ടയ്‌ക്കടുത്ത് നില ഡ്രമ്മില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവിനെ കൊന്ന് വീട്ടില്‍ ഒളിപ്പിച്ചു: ഇതിനിടെ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ജംഷഡ്‌പൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീട്ടില്‍ ഒളിപ്പിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അമര്‍നാഥ് സിങ്ങിനെയാണ് ഭാര്യ മീര കൊലപ്പെടുത്തിയത്. അമര്‍നാഥും മീരയും തമ്മിലുള്ള പതിവ് വഴക്ക് കാണാതായതോടെ അയല്‍ക്കാര്‍ അമര്‍നാഥിനെ തിരക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ മീര അയല്‍ക്കാരെ ആട്ടിയോടിച്ചു.

തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ പൂനെയിലുള്ള ഇവരുടെ മകനെ വിവരം അറിയിക്കുകയും അമര്‍നാഥിന്‍റെ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്‌തു. അപ്പോഴാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.