ഫുൽബാനി (ഒഡീഷ): കാണ്ഡമാൽ ജില്ലയിലെ ബലിഗുഡിയിലെ സിന്ധി വനത്തിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിത മാവോയിസ്റ്റ് കേഡർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബർ 11) ഏറ്റുമുട്ടൽ നടന്നത്.
സിന്ധി വനമേഖലയിൽ മാവോയിസ്റ്റ് ക്യാമ്പ് ഉണ്ടെന്ന് കണ്ഡമാൽ ജില്ല പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് സംഭവം. തുടർന്ന് കണ്ഡമാൽ എസ്‌പി വിനീത് അഗർവാൾ കോമ്പിംഗ് ഓപ്പറേഷൻ നടത്താൻ ഉത്തരവിട്ടു. എസ്ഒജി, ഡിവിഎഫ് ജവാൻമാർ കാണ്ഡമാലിലെ ബലിഗുഡ വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.
20ഓളം മാവോയിസ്റ്റുകൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. മരിച്ച വനിത മാവോയിസ്റ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.