ETV Bharat / bharat

ഭർത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി ; യുവതി അറസ്റ്റിൽ - ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

കുറ്റകൃത്യത്തിന് ഉപയോഗിച്ച ബ്ലേഡും കയറും പൊലീസ് കണ്ടെടുത്തു

Woman murder husband  husband murder case in Pithoragarh  Woman cuts off genitals  Woman arrest  Woman kills husband  ഭർത്താവിനെ ജനനേന്ദ്രീയം മുറിച്ച് കൊലപ്പെടുത്തി  ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ  പിത്താരോഗഢ് കൊലപാതകം
ഭർത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
author img

By

Published : Feb 19, 2022, 4:59 PM IST

പിത്താരോഗഡ് (ഉത്തരാഖണ്ഡ്) : ഭർത്താവിനെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സുനിത ദേവി(28) ആണ് അറസ്റ്റിലായത്. പിത്തോരാഗഡ് ജില്ലയിലെ ഡിഗാസ് ഗ്രാമത്തിലാണ് സംഭവം.

ഫെബ്രുവരി 13നാണ് സുനിത ദേവി ഭർത്താവ് ജിതേന്ദ്ര റാമിനെ(35) ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം കണ്ട പ്രതിയുടെ 12 വയസുള്ള മകൾ ജിതേന്ദ്ര റാമിന്‍റെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു.

ഭർത്താവ് സ്ഥിരമായി മദ്യപിച്ച് വന്ന് തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നും ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ സുനിത ദേവി പറഞ്ഞു.

Also Read: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി ; സംഭവം മഹാരാഷ്‌ട്രയില്‍ ഒളിവില്‍ കഴിയവെ

സുനിത ദേവിക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബ്ലേഡും കയറും പൊലീസ് കണ്ടെടുത്തുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ വ്യാഴാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.